12കാരനും സഹോദരിയായ 14കാരിക്കും കുത്തേറ്റു; അക്രമത്തിന് പിന്നില്‍ മൂന്നംഗ സംഘം, കുത്തിയത് ഇരുളിന്റെ മറവില്‍
Sep 2, 2018, 22:52 IST
കാസര്‍കോട്: (www.kasargodvartha.com 02.09.2018) 12കാരനെയും സഹോദരിയായ 14കാരിയെയും കുത്തേറ്റ് സാരമായ പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെമ്മനാട് കൊളമ്പക്കാലിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സയ്യിദ് മുഹമ്മദ് ബുഖാരിയുടെ മക്കളായ എസ് ആഷിഫ് (12), സഹോദരി അന്‍ഷില ബേബി (14) എന്നിവര്‍ക്കാണ് കുത്തേറ്റത്. പെണ്‍കുട്ടിയുടെ വയറിന് ചവിട്ടേറ്റതിനെ തുടര്‍ന്ന് മാരക പരിക്കുള്ളതായി പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു.
Keywords: Kerala, kasaragod, news, Stabbed, Students, Children, Girl, Assault, Chemnad, Top-Headlines, 2 Children stabbed near home < !- START disable copy paste -->
ഞായറാഴ്ച രാത്രി ഇഷാഅ് നിസ്‌കാരത്തിന് പോയ ആഷിഫ് പള്ളിയില്‍ പോയി മടങ്ങുംവഴി ക്വാര്‍ട്ടേഴ്‌സിന് സമീപം വെച്ചാണ് മൂന്നംഗ സംഘം ആക്രമിച്ചത്. ആഷിഫിന് ഇരുട്ടില്‍ വരാന്‍ പേടിയായത് കൊണ്ട് സഹോദരി പാതിവഴിയില്‍ കൂട്ടാന്‍ പോയതായിരുന്നു. ഈ സമയത്താണ് ആഷിഫിനെ മൂന്നംഗ സംഘം വഴിയില്‍ നിന്ന് പിടിച്ചകൊണ്ടുപോയി ഇരുളിന്റെ മറവില്‍ വെച്ച് കുത്തിയത്. സംഭവം കണ്ട് സഹോദരി തടയാന്‍ ചെന്നപ്പോഴാണ് പെണ്‍കുട്ടിക്കും കുത്തേറ്റത്.
വൈരാഗ്യം തീര്‍ക്കാനാണ് കുത്തുന്നതെന്ന് പറഞ്ഞാണ് ആക്രമിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന കുട്ടികള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഇരുവര്‍ക്കും പുറത്തും കൈക്കും നെഞ്ചത്തുമാണ് പരിക്ക്. ആഴത്തിലാണ് മുറിവേറ്റിട്ടുള്ളത്. ഇതേ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അമീന്‍ എന്നയാളും കണ്ടാലറിയാവുന്ന മറ്റു രണ്ടുപേരുമാണ് തങ്ങളെ കുത്തിയതെന്നും പിതാവിനോടുള്ള വൈരാഗ്യമാണ് ആക്രമത്തിന് പിന്നിലെന്നും ഇവരും ബന്ധുക്കളും പറഞ്ഞു.
തൊട്ടടുത്ത ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അമീന്‍ ജനാലക്കരികില്‍ വന്ന് സംസാരിക്കുന്നതിനെ വിലക്കിയിരുന്നതായും ഇതുസംബന്ധിച്ച് കാസര്‍കോട് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതാണ് വൈരാഗ്യത്തിന് കാരണമെന്നും സൂചനയുണ്ട്. മൂന്ന് ദിവസം മുമ്പ് ആഷിഫിനെ കാര്‍ ഇടിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും കുട്ടി ഓടിരക്ഷപ്പെടുകയായിരുന്നു. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആഷിഫ്.
Keywords: Kerala, kasaragod, news, Stabbed, Students, Children, Girl, Assault, Chemnad, Top-Headlines, 2 Children stabbed near home < !- START disable copy paste -->







