സ്വകാര്യ കമ്പനിയുടെ പേരില്‍ 10 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയ ഉടമകള്‍ക്കെതിരെ രണ്ട് പോലീസ് സ്റ്റേഷനുകളില്‍ കേസ്; നിരവധി പേര് തട്ടിപ്പിനിരയായി
Jul 4, 2018, 21:44 IST
നീലേശ്വരം: (www.kasargodvartha.com 04.07.2018) പേരാവൂര്‍, തളിപ്പറമ്പ് എന്നിവിടങ്ങളില്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന സിഗ്സ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് (ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്) ഉടമകള്‍ക്കെതിരെ ഹൊസ്ദുര്‍ഗിലും നീലേശ്വരത്തും പോലീസ് കേസെടുത്തു. ഇടപാടുകാരില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത സംഭവത്തിലാണ് കേസെടുത്തത്. സ്ഥാപനത്തിലെ കളക്ഷന്‍ ഏജന്റ് പടന്നക്കാട് സ്വദേശിനി ഉമാവതിയുടെ പരാതിയിലാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
2011 മുതല്‍ 2015 വരെ ഉമാവതി ഇടപാടുകാരില്‍ നിന്നും 40 ലക്ഷത്തോളം രൂപ കളക്ഷനായി ശേഖരിച്ച് കമ്പനിയില്‍ അടച്ചിരുന്നു. എന്നാല്‍ പിന്നീട് നീലേശ്വരത്തെ ശാഖ പൂട്ടി ഉടമകള്‍ മുങ്ങുകയായിരുന്നു. ഉമാവതിയുടെ പരാതിയില്‍ ഡയറക്ടര്‍മാരായ കോട്ടയം സ്വദേശികളായ രാജീവ് മേലത്ത്, വൃന്ദ, തളിപ്പറമ്പ് സ്വദേശികളായ കമലാക്ഷന്‍, സുരേഷ്ബാബു, പരവനടുക്കം സ്വദേശി കുഞ്ഞിച്ചന്തു എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
ഒന്നരലക്ഷം രൂപ ഡിപ്പോസിറ്റായി വാങ്ങി വഞ്ചിച്ചുവെന്ന പുതുക്കൈ സ്വദേശി പവിത്രന് നമ്പ്യാരുടെ പരാതി പ്രകാരം നീലേശ്വരം പോലീസും കുഞ്ഞിച്ചന്തുവിനെതിരെ കേസെടുത്തിട്ടുണ്ട്. കുഞ്ഞിച്ചന്തുവും സുരേഷ്ബാബുവും മറ്റൊരു തട്ടിപ്പു കേസില്‍ ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്റില്‍ കഴിയുകയാണ്. പേരാവൂരിനും തളിപ്പറമ്പിനും പുറമെ നീലേശ്വരം, പെരിയ, പരപ്പ, പെര്‍ള, പൂത്തൂര്‍ എന്നിവിടങ്ങളിലും ശാഖകളുള്ള സിഗ്സ് പത്തുകോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക സൂചന. തട്ടിപ്പിനിരയായ പലരും ഇതുവരെയും പോലീസില്‍ പരാതി നല്കാന് തയ്യാറായിട്ടില്ല. നിക്ഷേപകരോട് താമസിയാതെ പണം തിരിച്ചു നല്‍കാമെന്ന് ഉറപ്പ് നല്‍കിയതിനാലാണ് പലരും പരാതി നല്കാന് മടിക്കുന്നത്.
മറ്റു മിക്ക ബ്രാഞ്ച് ഓഫീസുകളും പൂട്ടിയെങ്കിലും പരപ്പയിലെ ഓഫീസ് മാത്രമാണ് ഇപ്പോഴും തുറന്നു പ്രവര്‍ത്തിക്കുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ആയിരക്കണക്കിനാളുകളാണ് സിഗ്സില്‍ നിക്ഷേപമിട്ടിട്ടുള്ളത്. സിഗ്സ് കമ്പനി കോടികളുടെ വെട്ടിപ്പ് നടത്തി അടച്ചുപൂട്ടിയതായിനേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 250 ഏജന്റുമാരാണ് സിഗ്സിന് കീഴില്‍ നിക്ഷേപം സ്വീകരിക്കാനായി ഉണ്ടായിരുന്നത്. രണ്ട് മുതല്‍ മൂന്നുലക്ഷം രൂപ വരെ ഡിപ്പോസിറ്റ് വാങ്ങിയാണ് ഏജന്റുമാരെ നിയമിച്ചത്. സ്ഥാപനം നടത്തിപ്പുകാര്‍ ജയിലിലാവുകയും ബ്രാഞ്ചുകള്‍ പൂട്ടുകയും ചെയ്തതോടെ ഏജന്റുമാരാണ് വെട്ടിലായിരിക്കുന്നത്.
ഏജന്റുമാരെ തെറ്റിദ്ധരിപ്പിച്ചാണ് ഇതിന്റെ നടത്തിപ്പുകാര്‍ ആളുകളില്‍ നിന്നും വന്‍തോതില്‍ നിക്ഷേപം സ്വീകരിച്ചിരിക്കുന്നത്. എരുമേലി മുതല്‍ കാസര്‍കോട് വരെ വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നും നിക്ഷേപം നഷ്ടമാവില്ലെന്നുമാണ് ഇവര്‍ ഏജന്റുമാരെ ധരിപ്പിച്ചത്. ഏജന്റുമാരെ വിശ്വസിച്ചാണ് ആയിരക്കണക്കിനാളുകള്‍ വന്‍ തുകകള്‍ സ്ഥാപനത്തില്‍ നിക്ഷേപിച്ചത്. ജയിലില്‍ കഴിയുന്ന കുഞ്ഞിച്ചന്തുവും സുരേഷ്ബാബുവും ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്ന മുറക്ക് ഇടപാടുകള്‍ കൊടുത്തുതീര്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നാണ് ഏജന്റുമാര്‍ പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Nileshwaram, Cheating, Case, News, Kasaragod, 2 cases registered against cheating
< !- START disable copy paste -->