city-gold-ad-for-blogger

Bikes Stolen | റോഡരികിൽ നിർത്തിയിട്ടിരുന്ന 2 ബൈകുകൾ മോഷണം പോയി; സങ്കടപ്പെട്ട് യുവാക്കൾ; കണ്ടെത്താൻ സഹായിക്കണമെന്ന് അഭ്യർഥന

ആദൂർ: (KasargodVartha) റോഡരികിൽ നിർത്തിയിട്ടിരുന്ന രണ്ട് ബൈകുകൾ മോഷണം പോയി. ആദൂർ സി എ നഗറിലെ സുഹൈലിന്റെ കെ എൽ 60 എച് 2469 എഫ് സെഡ്, സുജിതിന്റെ കെ എൽ 14 എൻ 4964 യൂണികോൺ ബൈകുകളാണ് മോഷണം പോയത്. ശനിയാഴ്ച രാത്രിക്കും ഞായറാഴ്ച പുലർച്ചെയ്‌ക്കും ഇടയിലാണ് സംഭവം നടന്നത്. തങ്ങളുടെ ബൈകുകൾ മോഷണം പോയതിന്റെ സങ്കടത്തിലാണ് യുവാക്കൾ.

  
Bikes Stolen | റോഡരികിൽ നിർത്തിയിട്ടിരുന്ന 2 ബൈകുകൾ മോഷണം പോയി; സങ്കടപ്പെട്ട് യുവാക്കൾ; കണ്ടെത്താൻ സഹായിക്കണമെന്ന് അഭ്യർഥന



പെട്രോൾ തീർന്നതിന് തുടർന്ന് സുഹൈൽ ശനിയാഴ്ച രാത്രി ആദൂർ സി എ നഗർ മസ്ജിദിന് സമീപം റോഡരികിൽ ബൈക് നിർത്തിയിട്ടതായിരുന്നു. ഞായറാഴ്ച പുലർച്ചെ പെട്രോളുമായി തിരിച്ചെത്തിയപ്പോഴാണ് മോഷണം പോയതായി മനസിലായത്.
  
Bikes Stolen | റോഡരികിൽ നിർത്തിയിട്ടിരുന്ന 2 ബൈകുകൾ മോഷണം പോയി; സങ്കടപ്പെട്ട് യുവാക്കൾ; കണ്ടെത്താൻ സഹായിക്കണമെന്ന് അഭ്യർഥന

ഇതിന് തൊട്ടടുത്ത് തന്നെ ഒരു കടയുടെ മുന്നിലാണ് സുജിത് ബൈക് നിർത്തിയിട്ടിരുന്നത്. സുജിതിന്റെ ബൈക് ഒരു യുവാവ് മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ യുവാക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ബൈകുകളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ +918129198516 (സുഹൈൽ) എന്ന നമ്പറിലോ ആദൂർ പൊലീസ് സ്റ്റേഷനിലോ ബന്ധപ്പെടണമെന്ന് യുവാക്കൾ അഭ്യർഥിച്ചു.

Keywords: News, Top-Headlines, Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, Adhur, Petrol, Theft, Missing, Case, 2 bikes parked on roadside stolen. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia