Remanded | ഭർത്താവ് ഉപേക്ഷിച്ച് പോയ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ 2 പേർ റിമാൻഡിൽ; ഒരാൾക്കായി അന്വേഷണം
Jan 7, 2024, 12:48 IST
ചട്ടഞ്ചാൽ: (KasargodVartha) ഭർത്താവ് ഉപേക്ഷിച്ച് പോയ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ രണ്ട് പേരെ റിമാൻഡ് ചെയ്തു. കേസിൽ പ്രതിയായ മറ്റൊരാൾക്കായി തിരച്ചിൽ തുടരുകയാണ്. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ബദ്റുദ്ദീൻ (58), പി വി പുരുഷോത്തമൻ (43) എന്നിവരാണ് അറസ്റ്റിലായത്.
മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കഴിഞ്ഞ ഒരുവർഷമായി മൂന്ന് പേർ പീഡിപ്പിച്ചു വരികയായിരുന്നുവെന്നാണ് പരാതി. യുവതി പൂർണ ഗർഭിണിയായതോടെയാണ് പീഡനം സംബന്ധിച്ച വിവരം പുറത്ത് വന്നത്. വിശദമായ മൊഴിയെടുത്തശേഷം മൂന്നുപേർക്കെതിരെ പീഡനത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
കേസിൽ ഉൾപെട്ട മൂന്നാമത്തെയാൾ ഒളിവിലാണെന്നാണ് വിവരം. മേൽപറമ്പ് ഇൻസ്പെക്ടർ ടി ഉത്തംദാസ്, എസ്ഐ അരുൺമോഹൻ, സിവിൽ പൊലീസുകാരായ പ്രദീപ്കുമാർ, സുജാത എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
< !- START disable copy paste -->

Keywords: Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Crime, Kanhangad, Arrested, Chattanchal, 2 arrested for assaulting woman.