പ്രണയിച്ച് വീടുവിട്ടിറങ്ങി, ഒന്നിച്ച് ജീവിക്കാന്‍ ഇരുവരും കണ്ടെത്തിയ മാര്‍ഗം മാല മോഷണം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും കാമുകനും പിടിയില്‍
Jul 29, 2020, 10:13 IST
പെരിന്തല്‍മണ്ണ: (www.kasargodvartha.com 29.07.2020) സ്ത്രീയുടെ മാല പൊട്ടിച്ച് കവര്‍ച്ചനടത്തിയ കേസില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയും കാമുകനും പിടിയില്‍. മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി ചെമ്പ്രത്ത് വീട്ടില്‍ ശ്രീരാഗും(23) 17കാരിയുമാണ് പെരിന്തല്‍മണ്ണ പൊലീസിന്റെ പിടിയിലായത്. ജൂലൈ 23ന് വൈകിട്ട് അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന് സമീപം റോഡില്‍ വച്ചായിരുന്നു സംഭവം.
ബൈക്കില്‍ വന്ന രണ്ടുപേര്‍ അങ്ങാടിപ്പുറം സ്വദേശിയായ സ്ത്രീയുടെ മാല പൊട്ടിച്ച് ബൈക്ക് വേഗത്തില്‍ ഓടിച്ച് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് സ്ത്രീയുടെ പരാതിയില്‍ എ എസ് പി ഹേമലതയുടെ നിര്‍ദേശപ്രകാരം ഇന്‍സ്പെക്ടര്‍ സി കെ നാസര്‍, എസ് ഐ സി കെ നൗഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. തുടര്‍ന്ന് പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തതു.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുമായി പ്രണയത്തിലായി. പിന്നീട് വീടുവിട്ട് ഇറങ്ങേണ്ടി വന്നതായും ഒന്നിച്ച് ജീവിക്കാനാവശ്യമായ പണം കണ്ടെത്താനും വാഹനവും മറ്റും വാങ്ങാനും രണ്ട് പേരും ആലോചിച്ച് കണ്ടെത്തിയ മാര്‍ഗമായിരുന്നു മോഷണമെന്നും ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. ബൈക്കിന്റെ പിന്നിലിരുന്നത് കാമുകിയാണെന്നും പ്രതി പൊലീസിനോട് പറഞ്ഞു. പ്രതികള്‍ ഇത്തരത്തില്‍ മറ്റു കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടോ എന്നു പരിശോധിക്കും. കവര്‍ച്ച ചെയ്ത മാല റിക്കവറി നടത്തുമെന്നും അന്വേഷണസംഘം അറിയിച്ചു.
Keywords: News, Kerala, Robbery, Theft, complaint, arrest, Love, Girl, Police, Perinthalmanna, Bike, Lover, Boyfriend, 17 year old girl and boyfriend arrested for breaking woman's necklace in Malappuram