മജ്ജ മാറ്റിവെക്കൽ ശാസ്ത്രക്രിയക്ക് 16 കാരി സുമനസുകളുടെ സഹായം തേടുന്നു; കാരുണ്യത്തിനായി കൈകോർക്കാം
Jul 7, 2021, 13:06 IST
കാസർകോട്: (www.kasargodvartha.com 07.07.2021) കോഴിക്കോട് എംവിആർ ആശുപത്രിയിൽ അടിയന്തിര മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് അഡ്മിറ്റ് ചെയ്തിരിക്കുന്ന കാസർകോട് താലൂകിലെ നിർധനരായ കുടുംബത്തിലെ 16 കാരി സുമനസുകളുടെ സഹായം തേടുന്നു. തുടർ ചികിത്സക്ക് വേണ്ട 15 ലക്ഷം രൂപ കണ്ടെത്താനാവാതെ പെടാപാട് പെടുകയാണ് പിതാവ്.
രണ്ട് വർഷം മുമ്പ് തലശേരി ആർ സി സി യിൽ ചികിത്സിച്ചു പൂർണ സുഖം പ്രാപിച്ച പെൺകുട്ടിക്ക് ഒരാഴ്ച മുമ്പാണ് അസുഖം വീണ്ടും മൂർച്ഛിച്ചത്. പിന്നീട് അടിയന്തിരമായി കോഴിക്കോട് എം വി ആർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. രണ്ട് ലക്ഷം രൂപയെങ്കിലും കെട്ടിവെച്ചെങ്കിലെ പുനർചികിത്സ ആരംഭിക്കുവാൻ കഴിയുകയുള്ളു.
എന്നാൽ ഇതിന് പോലും കഴിവില്ലാതെ, പിതാവ് എന്ത് ചെയ്യണമെന്നറിയാതെ നിസഹായമായ അവസ്ഥയിലാണ്. തങ്ങളുടെ ദുരിതസ്ഥിതി മനസിലാക്കി സുമനസുകളുടെ അകമഴിഞ്ഞ സഹായം അഭ്യർഥിക്കുകയാണ് ഈ കുടുംബം.
പണമില്ലാത്തതിന്റെ പേരിൽ ഒരു ജീവനും നമ്മുടെ മുമ്പിൽ പൊലിഞ്ഞു പോവരുത്. ആ കൗമാരക്കാരിയുടെ സ്വപ്‌നങ്ങൾ, പ്രതീക്ഷകൾ ആശുപത്രി കിടക്കയിൽ അവസാനിക്കരുത്. ആശുപത്രിയിൽ മകൾ വിധിയോട് മല്ലിടുമ്പോൾ ആ പിതാവിന്റെ ദയനീയ അവസ്ഥയിൽ കൈകോർക്കാം ഒരു ജീവന് വേണ്ടി. ഇതിനായി പെൺകുട്ടിയുടെ മാതാവിന്റെ പേരിലുള്ള അകൗണ്ട് നമ്പർ ചുവടെ നൽകിയിരിക്കുന്നു. വിവരങ്ങൾക്കായി പെൺകുട്ടിയുടെ സഹോദരനുമായും ബന്ധപ്പെടാം: +91 99957 11787 (മൻസൂർ).
Name: SAFIYA M
Account Number: 0450104000077631
Bank Name: IDBI
Branch: Kasaragod
Ifsc code: IBKL0000450
Google pay: 8137875875
Keywords: Kasaragod, Kerala, News, Needs Help, Kozhikode, Hospital, Top-Headlines, 16-year-old girl seeks financial support for bone marrow transplant.
< !- START disable copy paste -->