16 കാരിയെ പീഡിപ്പിച്ച സംഭവം; 3 മധ്യവയസ്‌കൻമാരെ കൂടി വനിതാ പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു
Jul 5, 2021, 17:18 IST
കാസർകോട്: (www.kasargodvartha.com 05.07.2021) 16 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ മൂന്ന് മധ്യവയസ്‌കൻമാരെ കൂടി വനിതാ പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ഉളിയത്തടുക്കയിലെ സി അബ്ബാസ് (58), എ കെ മുഹമ്മദ് ഹനീഫ (58), ഉസ്മാൻ (50) എന്നിവരേയാണ് അറസ്റ്റ് ചെയ്തത്.
മധൂരിലെ സി എ അബ്ബാസി (49) നെ കഴിഞ്ഞ മാസം 26 ന് അറസ്റ്റ് ചെയ്‌തിരുന്നു. മറ്റ് മൂന്നു പേരെയും തിങ്കളാഴ്ചയാണ് അറസ്റ്റ് ചെയ്തത്.
മധൂരിലെ സി എ അബ്ബാസി (49) നെ കഴിഞ്ഞ മാസം 26 ന് അറസ്റ്റ് ചെയ്‌തിരുന്നു. മറ്റ് മൂന്നു പേരെയും തിങ്കളാഴ്ചയാണ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടി നൽകിയ പരാതിയേ തുടർന്ന് ചൈൽഡ് ലൈൻ മൊഴിയെടുത്ത് പൊലീസിന് റിപോർട് നൽകിയതിനെ തുടർന്നാണ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഒരു കാറിൽ പെൺകുട്ടിയെയും 10 വയസുള്ള സഹോദരനെയും കയറ്റി ആളില്ലാത്ത വീട്ടിലെത്തിച്ചാണ് പീഡിപ്പിച്ചതെന്നാണ് കേസ്. സഹോദരന് ചോക്ലേറ്റും മറ്റും നൽകി കാറിലിരുത്തുകയായിരുന്നു. പെൺകുട്ടിയെ പലതവണ ചൂഷണം ചെയ്തിട്ടുണ്ടെന്നായിരുന്നു പുറത്ത് വരുന്ന വിവരങ്ങൾ.
അറസ്റ്റിലായ ഏതാനും പേർ രണ്ട് വിവാഹം കഴിച്ചവരാണെന്നും വിവരമുണ്ട്. നാട്ടുകാർ സംശയം തോന്നി പൊലീസിനെ വിവരമറിയിച്ചതോടെയാണ് പീഡനവിവരം പുറത്ത് വന്നത്. പെൺകുട്ടിയെ കയറ്റി കൊണ്ടുപോയ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ പേർ കേസിൽ ഉൾപെട്ടിട്ടുണ്ടെന്നാണ് വിവരം. പെൺകുട്ടി മൊഴി നൽകിയ ഒരാളെ തിരയുന്നുണ്ട്.
Keywords: Kerala, Kasaragod, News, Molestation, Girl, Case, Top-Headlines, Police, arrest, Car, Uliyathaduka, Child Line, 16-year-old girl molested; Three more middle-aged were arrested by female police under the Pocso Act.
< !- START disable copy paste -->