Hospitalized | 'ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവ് ഭീഷണിപ്പെടുത്തി'; പിന്നാലെ എലിവിഷം അകത്തുചെന്ന നിലയിൽ വിദ്യാർഥിനിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, പൊലീസ് പോക്സോ കേസെടുത്തു
Jan 25, 2024, 20:05 IST
ബദിയടുക്ക: (KasargodVartha) എലിവിഷം അകത്ത് ചെന്ന വിദ്യാർഥിനി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായി. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവ് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് സംഭവമെന്നാണ് ആരോപണം. 16കാരിയായ വിദ്യാർഥിനിയാണ് മംഗ്ളൂറിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
പെൺകുട്ടിയിൽ നിന്നും മൊഴിയെടുത്ത പൊലീസ് കാസർകോട്ടെ യുവാവിനെതിരെ പോക്സോ ഉൾപെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. യുവാവ് പെൺകുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നാണ് ബന്ധുക്കൾ പൊലീസിനെ അറിയിച്ചത്. ഇറങ്ങി വരണമെന്നും അനുസരിച്ചില്ലെങ്കിൽ പിതാവിനെ അപായപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.
വിദ്യാർഥിനി സ്കൂളിൽ പോകുന്ന സമയത്ത് വഴി തടഞ്ഞ് ഭീഷണിപ്പെടുത്തി യതോടെ പെൺകുട്ടി വിഷം കഴിച്ച് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ആശുപത്രി അധികൃതർ വിവരം നൽകിയതിനെ തുടർന്ന് പൊലീസ് മൊഴിയെടുത്തതോടെയാണ് യുവാവിൻ്റെ ഭീഷണിയെ തുടർന്നാണ് വിഷം കഴിച്ചതെന്ന് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്.
Keywords : News, Top-Headlines, Kasargod, Kasaragod-News, Kerala,Kerala-News, 16-Year-Old Boy Hospitalized; Police Booked.