Victim Died | 2 തവണ എൻഡോസൾഫാൻ മെഡികൽ കാംപിൽ പങ്കെടുത്തിട്ടും ലിസ്റ്റിൽ ഇടം പിടിക്കാതിരുന്ന 15 വയസുകാരി ഒടുവിൽ മരണത്തിന് കീഴടങ്ങി
Jan 29, 2024, 14:03 IST
നീലേശ്വരം: (KasargodVartha) രണ്ട് തവണ എൻഡോസൾഫാൻ മെഡികൽ കാംപിൽ പങ്കെടുത്തിട്ടും ലിസ്റ്റിൽ ഇടം പിടിക്കാതിരുന്ന 15 വയസുകാരി ഒടുവിൽ മരണത്തിന് കീഴടങ്ങി. മടിക്കൈ മലപ്പച്ചേരി മൂന്ന് റോഡിലെ സുഭാഷ് - നിർമല ദമ്പതികളുടെ മകൾ നിവേദ്യയാണ് മരിച്ചത്.
ജന്മനാ കൈകാലുകൾ തകർന്ന് കിടപ്പിലായ നിവേദ്യ വർഷങ്ങളായി ചികിത്സയിലായിരുന്നു. എൻഡോസൾഫാൻ ലിസ്റ്റിൽ ഇടം പിടിക്കാത്തതിനാൽ കുട്ടിയുടെ ചികിത്സയ്ക്കായി ലക്ഷങ്ങളാണ് വീട്ടുകാർക്ക് ആശുപത്രിയിൽ ചിലവഴിക്കേണ്ടി വന്നത്. ഏറ്റവും ഒടുവിൽ മംഗ്ളൂറിലെ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും കൂടുതൽ ദിവസം നിർത്താനായില്ല.
ജില്ലാ ആശുപത്രിയിലേക്ക് തിരിച്ചു കൊണ്ടുവന്നെങ്കിലും ഐസിയു ഒഴിവില്ലാത്ത കാരണം പറഞ്ഞ് പരിയാരത്തെ കണ്ണൂർ മെഡികൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെയാണ് നിവേദ്യ മരണത്തിന് കീഴടങ്ങിയത്.
എൻഡോസൾഫാൻ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അമ്മയുടെ തോളിലേറി സെക്രടറിയേറ്റ് നടയിൽ അടക്കമുള്ള സമരങ്ങളിൽ പങ്കെടുത്തിരുന്നുവെങ്കിലും അധികൃതർ കനിഞ്ഞിരുന്നില്ല. കല്ല് വെട്ട് തൊഴിലാളിയാണ് നിവേദ്യയുടെ പിതാവ് സുഭാഷ്. സഹോദരൻ: സുശോബ്. എൻഡോസൾഫാൻ ദുരിത ബാധിത പട്ടികയിൽ ഇടം നേടാൻ കാത്തുനിൽക്കാതെ നിവേദ്യ വിടവാങ്ങിയത് ഏവർക്കും കണ്ണീരായി.