city-gold-ad-for-blogger

മാലിക് ദീനാർ പള്ളിക്ക് 1420 വയസ്സ്; ഫെബ്രുവരി 25 ന് സ്ഥാപകദിനത്തിൽ മൗലീദും അനുസ്മരണ പ്രഭാഷണവും

തളങ്കര: (www.kasargodvartha.com 22.02.2021) മാലിക് ദീനാർ ജുമാ മസ്ജിദ് സ്ഥാപിച്ച് 1420 വർഷങ്ങൾ പൂർത്തിയാവുന്നു. ഹിജ്‌റ 22ാം വർഷം റജബ് 13 ന് പള്ളി സ്ഥാപിച്ചെന്ന് രേഖകൾ വ്യക്തമാക്കുന്നു. സ്ഥാപകദിനത്തിൽ വർഷംതോറും നടത്തിവരാറുള്ള മൗലീദും അനുസ്മരണ പ്രഭാഷണവും ഫെബ്രുവരി 25 ന് മഗ്‌രിബ് നിസ്കാരത്തിന് ശേഷം പള്ളിയിൽ നടക്കും. കോവിഡ് നിബന്ധനകൾ പാലിച്ചു ചെറിയ രീതിയിലായിരിക്കും പരിപാടി നടത്തുകയെന്ന് സെക്രടറി പി എ അബ്ദുർ റശീദ് അറിയിച്ചു.

മാലിക് ദീനാർ പള്ളിക്ക് 1420 വയസ്സ്; ഫെബ്രുവരി 25 ന് സ്ഥാപകദിനത്തിൽ മൗലീദും അനുസ്മരണ പ്രഭാഷണവും

സംയുക്ത ജമാഅത്ത് ഖാസി പ്രൊഫ. ആലിക്കുട്ടി മുസ്ലിയാർ ഉദ്‌ഘാടനം ചെയ്യും. മഹൽ പ്രസിഡന്റ് മുക്രി ഇബ്രാഹിം ഹാജി അധ്യക്ഷത വഹിക്കും. ഖത്വീബ് അബ്ദുൽ മജീദ് ബാഖവി മുഖ്യപ്രഭാഷണം നടത്തും. ജമാഅത് കൗൺസിൽ പ്രസിഡന്റ് യഹ്‌യ തളങ്കര, സെക്രടറി എ അബ്ദുർ റഹ്‌മാൻ, മഹൽ സെക്രടറി പി എ അബ്ദുൽ റശീദ്, ജോ. സെക്രടറി യു എം ഹനീഫ് സംബന്ധിക്കും.

Keywords:  Kerala, News, Kasaragod, Top-Headlines, Malik deenar, Masjid, Programme, Remembrance, Thalangara, Foundation day, 1420 years old to Malik Dinar Masjid; Moulid and Memorial Lecture on Foundation Day on February 25th.
< !- START disable copy paste -->


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia