കാസർകോട്ട് ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ പൊലീസിൻ്റെ പുലർകാല റെയിഡിൽ 13 പേര്‍ അറസ്റ്റിൽ; പിടികൂടിയവരിൽ പലരും നിസാര കേസുകളിലെ പ്രതികളെന്നും
കാസർകോട്: (www.kasargodvartha.com 27.03.2021) കാസർകോട്ട് ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ പൊലീസിൻ്റെ പുലർകാല റെയിഡിൽ 13 പേര്‍ അറസ്റ്റിൽ. അതേ സമയം പൊലീസ് പിടികൂടിയവരിൽ പലരും നിസാര വകുപ്പകളിലെ പ്രതികളാണെന്നും ആക്ഷേപമുണ്ട്. തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് റെയ്‌ഡ് നടത്തിയത്.
കുട്ലു റഹ് മത് നഗറിലെ അബ്ദുൽ റസാഖ് (22), എരിയാൽ കുളങ്ങരയിലെ അബ്ദുൽ അമീർ (47), എരിയാൽ ബള്ളീറിലെ അബ്ദുർ റഹ് മാൻ (28), മധൂർ കൈലാസപുരത്തെ എൻ രതീഷ്, മജൽ തൈവളപ്പിലെ ചന്ദ്രഹാസറൈ (21), ചെങ്കള റഹ് മത് നഗറിലെ നൗശാദ് (38), മൊഗ്രാൽപുത്തൂർ കല്ലങ്കൈ മജലിലെ സതീശൻ (36), എരിയാൽ ബ്ലാർക്കോട്ടെ അഹ്‌മദ് കബീർ (33), മൊഗ്രാൽ പുത്തൂർ എടച്ചേരിയിലെ അൻസാഫ് (26), മൊഗ്രാൽ പുത്തൂർ ബളളൂരിലെ മുഹമ്മദ് സമീർ (34), കുട്ലു ആർ ഡി നഗറിലെ ആനന്ദ ഷെട്ടി (36), മേൽപ്പറമ്പ് കൈനോത്തെ അബ്ദുൽ ശഫീഖ്, ചൂരിയിലെ സാജിദ് (3l) എന്നിവരാണ് പിടിയിലായത്.
അതെസമയം കുമ്പള പൊലീസ് സ്റ്റേഷനിൽ 2006 ൽ രജിസ്റ്റർ ചെയ്ത കളവ് കേസിലെ പ്രതിയായ അബ്ദുശ്ശുകൂർ തളങ്കരയിലാണ് താമസമെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ 2018 ജൂലൈ 15ന് ഇയാൾ മരണപെട്ടതായി കണ്ടെത്തിയിട്ടുണ്ട്.
അബ്ദുശ്ശുകൂറിന്റെ മരണ സെർടിഫികറ്റ് ബന്ധപ്പെട്ട കോടതിയിൽ ഹാജരാക്കി ഒളിവില്‍ കഴിയുന്നവരുടെ പട്ടികയിൽ നിന്നും ഒഴിവാക്കാൻ റിപോർട് നൽകുമെന്ന് പൊലീസ് അറിയിച്ചു.
കാസർകോട് ഡി വൈ എസ് പി പിപി സദാനന്ദൻ, കാസർകോട് ഇൻസ്പെക്ടർ കെ വി ബാബു എന്നിവരുടെ നേതൃത്വത്തിൽ 14 സ്‌ക്വാഡുകളായി തിരിഞ്ഞാണ് പുലർകാല റെയ്ഡ് നടത്തിയത്.
Keywords: Kasaragod, Kerala, News, DYSP, Police, Police-Raid, Accuse, Arrest, Kumbala, Police-Station, Special-Squad, Top-Headlines, 13 arrested by Kasargod police raid led by DYSP; Many of those arrested are accused of trivial cases.
< !- START disable copy paste -->