city-gold-ad-for-blogger
Aster MIMS 10/10/2023

Found Dead | യുവതി കിണറ്റിൽ മരിച്ച നിലയിൽ

പെർള: (KasargodVartha) ഭർതൃമതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പെർള കാട്ടുകുക്കെ പണ്ഡികയ വീട്ടിലെ എൻ യോഗീശ്വയുടെ ഭാര്യ ദിവ്യ (28) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 4.30 മണിയോടെ യുവതിയെ വീട്ടിൽ നിന്ന് കാണാതായിരുന്നു.

Found Dead | യുവതി കിണറ്റിൽ മരിച്ച നിലയിൽ

തുടർന്ന് ബന്ധുക്കളും പരിസരവാസികളും നടത്തിയ തിരച്ചിലിനൊടുവിൽ വീടിന് അടുത്തുള്ള കിണറിന് സമീപം യുവതിയുടെ ചെരുപ്പും ഒരു കുറിപ്പും കണ്ടെത്തുകയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റിനുള്ളിൽ യുവതിയെ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. പുറത്തെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Found Dead | യുവതി കിണറ്റിൽ മരിച്ച നിലയിൽ


യുവതിക്ക് മനോവിഷമം ഉണ്ടായിരുന്നുവെന്ന സൂചനയാണ് കുറിപ്പിലുള്ളതെന്ന് ബന്ധുക്കൾ പറഞ്ഞു. ബദിയടുക്ക പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കർണാടക ഉജിറെയിലെ ദീകയ്യ - പുട്ടമ്മ ദമ്പതികളുടെ മകളാണ് ദിവ്യ. മക്കൾ: യശ്ദീപ് ഭരദ്വാജ്, കുശി. സഹോദരങ്ങൾ: നളിനി, ജയശ്രീ, ജയ, ദീപിക. മൃതദേഹം കാസർകോട് ജെനറൽ ആശുപത്രിയിൽ പോസ്റ്റ് മോർടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.

Keywords: News, Kerala, Kasaragod, Perla, Badiadka, Obituary, Malayalam News, Police, Investigation, Woman, Genaral Hospital, Woman found dead in well.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL