Arrested | സൗഹൃദത്തിലായിരുന്ന യുവതിയെ കാറില്‍ പീഡിപ്പിച്ചെന്ന കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍
Dec 18, 2023, 13:45 IST
കാഞ്ഞങ്ങാട്: (KasargodVartha) സൗഹൃദത്തിലായിരുന്ന യുവതിയെ കാറില്‍ പീഡിപ്പിച്ചെന്ന കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന് പരിധിയിലെ മജീദ് (50) ആണ് അറസ്റ്റിലായത്. കാസര്‍കോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ 36 കാരിയെ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന് പരിധിയില്‍ ഭര്‍ത്താവും കുട്ടികളുമൊത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു യുവതി. ഇവര്‍ക്ക് അഞ്ചുകുട്ടികളുണ്ട്.
യുവതിയുടെ കുട്ടിക്ക് സുഖമില്ലാതിരുന്ന സമയത്ത് സഹായിക്കാനെന്ന പേരില്‍ അടുത്തുകൂടിയ ഇയാള്‍ യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയും സൗഹൃദത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കാറില്‍ കൂട്ടികൊണ്ടുപോയി തെങ്ങിന്‍തോപ്പുള്ള പ്രദേശത്ത് നിര്‍ത്തിയിട്ടശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.
പരാതിയെ തുടര്‍ന്ന് ഒളിവില്‍പോയ പ്രതിയെ ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ കെ പി ഷൈനും സംഘവും തന്ത്രപൂര്‍വമാണ് അറസ്റ്റ് ചെയ്തത്.
Keywords: News, Kerala, Kasaragod, Kanhangad, Arrested, Crime, Malayalam News, Complaint, Case, Woman, Man arrested in assault case.
< !- START disable copy paste -->