പലചരക്ക് സാധനങ്ങള്ക്കടിയില്വെച്ച് കടത്തുകയായിരുന്ന 11 ചാക്ക് പാന്‍ മസാലകള്‍ പോലീസ് പിടികൂടി; ഒരാള്‍ അറസ്റ്റില്‍
Dec 20, 2016, 13:45 IST
ബദിയടുക്ക: (www.kasargodvartha.com 20/12/2016) പലചരക്ക് സാധനങ്ങള്ക്കടിയില്വെച്ച് കടത്തുകയായിരുന്ന 11 ചാക്ക് പാന്‍ മസാലകള്‍ പോലീസ് പിടികൂടി. ഒരാളെ അറസ്റ്റുചെയ്തു. വിദ്യാഗിരി സ്വദേശി അബ്ദുല്ലകുഞ്ഞി(35)യെയാണ് അറസ്റ്റുചെയ്തത്. 27,000 പാക്കറ്റ് പാന്‍മസാലകളാണ് പിടികൂടിയത്. കര്‍ണാടകയില്‍നിന്നും ബദിയടുക്കയിലേക്ക് കടത്തുന്നതിനിടെ പെര്ളയില്വെച്ചാണ് പലചരക്ക് കൊണ്ടുവരികയായിരുന്ന മാരുതി ഇക്കോ വാന്‍ പോലീസ് തടഞ്ഞ് പരിശോധിച്ചത്.
മുകളില്‍ അരിയും ഉള്ളിയും മുളകും മറ്റും അടങ്ങുന്ന പലചരക്ക് സാധനങ്ങളും അതിനടിയില്‍ 11 ചാക്കുകളിലായി പാന്മസാലകളുമാണ് കടത്തിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് വാന്‍ തടയുകയും ലഹരി ഉല്പന്നങ്ങള് പിടിച്ചെടുക്കുകയുമായിരുന്നു. പരിശോധന സംഘത്തില്‍ അഡീ. എസ്ഐ സുന്ദരന്‍, എഎസ്ഐ വേലായുധന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ മനു, രതീഷ്, ബൈജു എന്നിവരാണ് ഉണ്ടായിരുന്നത്.

Keywords: Badiyadukka, Kasaragod, Police, Arrest, Kerala, Panmasala, Eco van, 11 sack panmasala products seized