city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് ഗവണ്‍മെന്റ് കോളജില്‍ ബിരുദാനന്തര ബിരുദ പരീക്ഷയില്‍ 11 റാങ്ക്; മരുന്നിന് പോലും ആണ്‍തരിയില്ല

കാസര്‍കോട്: (www.kasargodvartha.com 01.07.2020) കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബിരുദാനന്തര ബിരുദ പരീക്ഷയില്‍ കാസര്‍കോട് ഗവണ്‍മെന്റ് കോളജില്‍ 11 റാങ്ക്. പെണ്‍കുട്ടികളാണ് മികവ് തെളിയിച്ചത്.

എം എസ് സി മാത് സില്‍ എസ് പൂജിത, എം എ കന്നഡയില്‍ ചൈത്ര, എം എസ് സി ജിയോളജിയില്‍ വി രേവതി, എം എ ഇക്കണോമിക്‌സില്‍ മുര്‍ഷിദ സുല്‍ത്താന, എം എ അറബിക്കില്‍ മറിയം സഫീദ എന്നിവര്‍ ഒന്നാം റാങ്കും, എം എസ് സി മാത് സില്‍ നവ്യ കെ നായര്‍, എം എ കന്നഡയില്‍ സുനീത മയ്യ, എം എസ് സി ജിയോളജിയില്‍ വി സനിജ, എം എ ഇക്കണോമിക്‌സില്‍ വി വി അശ്വിനി എന്നിവര്‍ രണ്ടാം റാങ്കും, എം എ കന്നഡയില്‍ വിദ്യശ്രീ, എം എസ് സി ജിയോളജിയില്‍ കെ ഐശ്വര്യ എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. അതേസമയം റാങ്ക് ലിസ്റ്റില്‍ ആണ്‍കുട്ടികളാരുമില്ല.

പട്‌ള സ്വദേശികളായ മുഹമ്മദ് ഷാഫി-ജമീല ദമ്പതികളുടെ മകളാണ് എം എ ഇക്കണോമിക്‌സില്‍ ഒന്നാം റാങ്ക് നേടിയ മുര്‍ഷിദ സുല്‍ത്താന. ഗവ. കോളജില്‍ ബി.എ. എകണോമിക്‌സിലും ഈ മിടുക്കി യൂണിവേഴ്‌സിറ്റിയില്‍ ഒന്നാം റാങ്കുകാരിയായിരുന്നു. യുവ കാര്‍ട്ടൂണിസ്റ്റ് സഹോദരന്‍ മുജീബ് പട്‌ല മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ നേരത്തെ മൂന്നാം റാങ്ക് നേടിയിരുന്നു. മുര്‍ഷിദയുടെ വീട്ടിലേക്കുളള മൂന്നാമത്തെ റാങ്കാണിത്. 

എം എ പഠന കാലത്തു തന്നെ നെറ്റ് (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷയും മുര്‍ഷിദ ചെയ്തിരുന്നു. ഗവേഷണ പഠനത്തിനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തിയ പരീക്ഷയില്‍ ഡിസ്റ്റിംഗ്ഷനോടു കൂടിയാണ് ജൂനിയര്‍ റിസെര്‍ച്ച് ഫെല്ലോഷിപ്പ് ഇക്കഴിഞ്ഞ വര്‍ഷം ഈ സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ത്ഥിനി കരസ്ഥമാക്കിയത്. എം എ പഠനം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ ജെ ആര്‍ എഫ് എഴുതി നേടുക എന്നത് അപൂര്‍വ്വ നേട്ടമാണ്.

കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ മണി -സുകന്യ ദമ്പതികളുടെ മകളാണ് എം എ ഇക്കണോമിക്‌സില്‍ രണ്ടാം റാങ്ക് നേടിയ അശ്വനി വി വി. അശ്വനിയും നേരത്തെ നെറ്റ് (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) ക്വാളിഫൈ ചെയ്തിരുന്നു.

കാസര്‍കോട് ഗവണ്‍മെന്റ് കോളജില്‍ ബിരുദാനന്തര ബിരുദ പരീക്ഷയില്‍ 11 റാങ്ക്; മരുന്നിന് പോലും ആണ്‍തരിയില്ല

Keywords:  Kasaragod, Kerala, news, Top-Headlines, govt.college, Rank, 11 Ranks for Kasaragod Govt. college
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia