കുട്ടികള്‍ക്കു നേരെയുള്ള അതിക്രമം വര്‍ദ്ധിക്കുന്നു; പരാതികള്‍ കുന്നുകൂടി ബാലാവകാശ സംരക്ഷണ കമ്മീഷന്‍, കാസര്‍കോട്ട് തീര്‍പ്പാക്കാനുള്ളത് 106 പരാതികള്‍
Jun 9, 2018, 11:53 IST
തിരുവനന്തപുരം:(www.kasargodvartha.com 09/06/2018) കുട്ടികള്‍ക്കു നേരെയുള്ള അതിക്രമം വര്‍ദ്ധിക്കുന്നു. ഇതോടെ ബാലാവകാശ സംരക്ഷണ കമ്മീഷനില്‍ പരാതികള്‍ കുന്നുകൂടുകയാണ്. 106 പരാതികളാണ് കാസര്‍കോട് ജില്ലയില്‍ മാത്രം തീര്‍പ്പാക്കാനുള്ളത്. 2013 - 14 വര്‍ഷം മുതലാണ് കമ്മീഷന്‍ പ്രവര്‍ത്തനമാരംഭിച്ചത്. കമ്മീഷനില്‍ ഇതുവരെയായി 7,484 പരാതികളും ലഭിച്ചു. ഇതില്‍ 5,218 പരാതികള്‍ തീര്‍പ്പാക്കിയെങ്കിലും 2,266 എണ്ണം ഇനിയും തീര്‍പ്പാക്കാനുണ്ട്.
കമ്മീഷന് നിലവില്‍ അഞ്ച് അംഗങ്ങളാണ് ഉള്ളത്. ഒരു അംഗത്തിന്റെ ശമ്പളം 1,77,366 രൂപ. അമ്പതോളം ജീവനക്കാരുണ്ടെങ്കിലും രസീത് നല്‍കാന്‍ പോലും ആളില്ലാത്ത സ്ഥിതിയാണ്. പൊതു ഖജനാവിന് ബാധ്യതയാകുന്ന കമ്മീഷന്റെ പ്രവര്‍ത്തനം ഫലപ്രദമാക്കാണമെന്നാവശ്യപ്പെട്ട് അഡ്വ. ഡി.ബി. ബിനു സര്‍ക്കാരിനും ഗവര്‍ണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം - 540, കൊല്ലം - 248, പത്തനംതിട്ട - 90, ആലപ്പുഴ - 130, കോട്ടയം - 135, ഇടുക്കി - 50, എറണാകുളം - 172, തൃശൂര്‍ - 154, പാലക്കാട് - 115, മലപ്പുറം - 176, കോഴിക്കോട് - 177, വയനാട് - 48, കണ്ണൂര്‍ - 125 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ തീര്‍പ്പാക്കാനുള്ള പരാതികള്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Top-Headlines, Complaint, 106 complaints from Kasaragod in Child Protection commission for Solving