city-gold-ad-for-blogger

Court Verdict | പോക്സോ കേസിൽ അധ്യാപകന് 10 വർഷം തടവും 60,000 രൂപ പിഴയും

കാഞ്ഞങ്ങാട്: (www.kasargodvartha.com) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പോക്സോ നിയമ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ അധ്യാപകന് 10 വർഷം തടവും 60,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ നാല് മാസം അധിക തടവും അനുഭവിക്കണം. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട എം എ ഉസ്മാനെ (43) യാണ് ഹൊസ്ദുർഗ് ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതി ജഡ്ജ് സി സുരേഷ്‌കുമാർ ശിക്ഷിച്ചത്.

Court Verdict | പോക്സോ കേസിൽ അധ്യാപകന് 10 വർഷം തടവും 60,000 രൂപ പിഴയും

ഇൻഡ്യൻ ശിക്ഷ നിയമം 354 (എ)(1)(i) വകുപ്പ് പ്രകാരം മൂന്ന് വർഷം കഠിന തടവും 30,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസം അധിക തടവും, പോക്സോ ആക്ട് 10 റെഡ് വിത് 9 (എഫ്) വകുപ്പ് പ്രകാരം ഏഴ് വർഷം സാധാരണ തടവും 60,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസം അധിക തടവുമാണ് കോടതി വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ ഏഴ് വർഷം ജയിൽ ശിക്ഷയാണ് ഫലത്തിൽ അനുഭവിക്കേണ്ടി വരിക.

2022 മാർച് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 13 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. മേൽപറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സിഐ ടി ഉത്തംദാസ്, എസ്ഐ വിജയൻ വികെ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ കുറ്റപത്രം സമർപിച്ചത്. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക്‌ പ്രോസീക്യൂടർ എ ഗംഗാധരൻ ഹാജരായി.

Keywords: News, Kasaragod, Kerala, Crime, POCSO case, Court sentences, Court Verdict, Melparamba, 10-year jail term for Teacher in POCSO case.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia