മഞ്ചേരി കൊലക്കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയില്‍ ചാടിയ പ്രതിക്ക് കാസര്‍കോട്ടെ കേസില്‍ ഒരുവര്‍ഷം തടവ്
Apr 20, 2017, 13:32 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 20.04.2017) മഞ്ചേരി കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെ ജയില്‍ ചാടി മറ്റൊരു കേസില്‍ പിടിക്കപ്പെട്ട പ്രതിയെ കാസര്‍കോട്ടെ കേസില്‍ ഒരുവര്‍ഷം തടവിന് ശിക്ഷിച്ചു. വൈക്കം തൈത്താളവില്‍ അഭിലാഷിനെയാണ് (40) കാസര്‍കോട് കോടതി ഒരു വര്‍ഷം തടവിനും 30,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
2001 ല്‍ മഞ്ചേരിയില്‍ തനിച്ച് താമസിക്കുകയായിരുന്ന വൃദ്ധയെ തോര്‍ത്ത് കഴുത്തില്‍ മുറുക്കി കൊലപ്പടുത്തിയ ശേഷം കാതിലും കഴുത്തിലുമണിഞ്ഞ സ്വര്‍ണാഭരണങ്ങളും കവര്‍ന്ന കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്നതിനിടയിലാണ് അഭിലാഷ് ജയില്‍ ചാടിയത്. ജയില്‍ ചാടിയ അഭിലാഷ് ഒമ്പത് വര്‍ഷക്കാലം കാസര്‍കോട്ട് വിവിധ സ്ഥലങ്ങളില്‍ പോലീസിന് പിടികൊടുക്കാതെ ഒളിവില്‍ പാര്‍ക്കുകയായിരുന്നു. ഇതിനിടയില്‍ കാസര്‍കോട്ട് വെച്ച് വ്യാജ ആധാര്‍ കാര്‍ഡ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അഭിലാഷ് അറസ്റ്റിലായത്.
മറ്റൊരാളുടെ ആധാര്‍ കാര്‍ഡ് മോഷ്ടിച്ച് ഫോട്ടോമാറ്റി ഫോട്ടോസ്റ്റാറ്റ് കോപ്പിയെടുക്കുന്നതിനിടയില്‍ സംശയം തോന്നിയ കടയുടമ വിവരം പോലീസിനെ ഫോണ്‍ ചെയ്ത് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ അന്നത്തെ കാസര്‍കോട് എസ് ഐ രഞ്ജിത്ത് രവീന്ദ്രനാണ് അഭിലാഷിനെ അറസ്റ്റ് ചെയ്തത്. ഈ കേസിലാണ് അഭിലാഷിനെ കോടതി ശിക്ഷിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, News, Kanhangad, Manjeri, Murder-case, Jail, Accuse, case, 1 year Imprisonment for Murder case accused.