Musical Night | കാസർകോടിനെ ആവേശത്തിമിർപ്പിലാക്കാൻ സംഗീത വിരുന്ന്; 1 എം നൈറ്റ് ജനുവരി 13ന് വിദ്യാനഗർ മുൻസിപൽ സ്റ്റേഡിയത്തിൽ
Jan 9, 2024, 23:51 IST
കാസർകോട്: (KasargodVartha) ലൈവ് സംഗീത വിരുന്ന് '1 എം നൈറ്റ്' ജനുവരി 13ന് വൈകുന്നേരം അഞ്ച് മണി മുതൽ വിദ്യാനഗർ മുൻസിപൽ സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സിനിമാ താരവും സംവിധായകനുമായ രമേശ് പിഷാരടി, ഡാബ്സി, ബേബി ജീൻ, റിബിൻ റിച്ചാർഡ്, മാപ്പിളപ്പാട്ട് ഗായകരായ സജിലി സലീമും സംഘവും, പ്രശസ്‌ത നർത്തകി അന്ന പ്രസാദും സംഘവും ഉൾപെടെയുള്ള വമ്പൻ താരനിരയാണ് എത്തുന്നത്.
സിനിമാ താരം ശ്രീവിദ്യ മുല്ലച്ചേരിയാണ് പരിപാടിയുടെ അവതാരിക. 1 എം ഇവന്റ് മാനജ്‌മെന്റ് കംപനിയുടെ പരിപാടിയുടെ ടൈറ്റില്‍ സ്പോണ്‍സര്‍ സിറ്റി ഗോള്‍ഡ് ആണ്. പ്രൈം ലിയോണ്‍ ബിള്‍ഡേര്‍സ് ആണ് പരിപാടി അവതരിപ്പിക്കുന്നത്. നാലപ്പാട് ഇന്റീരിയേര്‍സ്, സ്റ്റാര്‍ ചെര്‍ക്കള എന്നിവ പിന്തുണയുമായുണ്ട്.
ഓൺലൈൻ ടികറ്റിങ് പ്ലാറ്റ്ഫോമായ ബുക്‌മൈഷോയിൽ 1 എം നൈറ്റ് ടികറ്റുകൾ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കായി 8606916003, 9037888488 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. വാർത്താസമ്മേളനത്തിൽ 1 എം ഇവന്റ് മാനജ്മെന്റ് സ്ഥാപകരായ മുഹാസ്, ലാസിം അബൂബകർ, ആതിഷ അബ്ദുല്ല, സാഹിൽ മുനീസ് കുന്നിൽ, ശംറാൻ തെരുവത്ത് എന്നിവർ പങ്കെടുത്തു.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Cinema, Ticket, Online, 1 M night on January 13 at Vidyanagar Municipal Stadium. < !- START disable copy paste -->