city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Supreme Court | പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് എന്തിനാണ് കേജ് രിവാളിനെ അറസ്റ്റ് ചെയ്തത്? ഇഡിയോട് സുപ്രീംകോടതി

Supreme Court questions timing of Kejriwal's arrest, New Delhi, News, Top Headlines, Supreme Court, Enforcement Directorate, Criticized, National News

*ജസ്റ്റിസ് സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്

* എങ്ങനെയാണ് മുഖ്യമന്ത്രി കേസില്‍ ഉള്‍പെടുന്നതെന്ന് വ്യക്തമാക്കണമെന്നും ആവശ്യം
 

ന്യൂഡെല്‍ഹി: (KasargodVartha) പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് എന്തിനാണ് മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാളിനെ അറസ്റ്റ് ചെയ്തത് എന്ന ചോദ്യവുമായി സുപ്രീംകോടതി. മദ്യനയ അഴിമതി കേസില്‍ അറസ്റ്റ് ചെയ്ത എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോടായിരുന്നു (ഇഡി) സുപ്രീംകോടതി ഇക്കാര്യത്തില്‍ വിശദീകരണം തേടിയത്. 

വിഷയത്തില്‍ മേയ് മൂന്നിന് വിശദീകരണം നല്‍കണമെന്നും കോടതി ഇഡിക്ക് നിര്‍ദേശം നല്‍കി. ഡെല്‍ഹി മദ്യനയ കേസിലെ അറസ്റ്റിനെതിരെ കേജ് രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇഡിയോട് വിശദീകരണം ആവശ്യപ്പെട്ടത്. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

അറസ്റ്റിന്റെ സമയം ചോദ്യംചെയ്തതിനൊപ്പം ഈ കേസില്‍ ജുഡീഷ്യല്‍ നടപടികളില്‍ കൂടിയല്ലാതെ ക്രിമിനല്‍ നടപടികളുമായി കേന്ദ്ര ഏജന്‍സികള്‍ക്ക് മുമ്പോട്ട് പോകാന്‍ സാധിക്കുമോ എന്ന് വിശദീകരിക്കാനും ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇഡി യോട് ആവശ്യപ്പെട്ടു. ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ നടപടികളൊന്നും എടുത്തിട്ടില്ല. ഇനി അങ്ങനെ എടുത്തിട്ടുണ്ടെങ്കില്‍, കേജ് രിവാള്‍ എങ്ങനെയാണ് കേസില്‍ ഉള്‍പെടുന്നതെന്ന് വ്യക്തമാക്കണമെന്നും ജസ്റ്റിസ് ഖന്ന ആവശ്യപ്പെട്ടു. എന്തിനായിരുന്നു പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമ്പുള്ള ഈ അറസ്റ്റെന്നും അദ്ദേഹം ചോദിച്ചു.

ഡെല്‍ഹി മുന്‍ ഉപമുഖ്യന്ത്രി മനീഷ് സിസോദിയക്കെതിരെ കേസുമായി ബന്ധപ്പെട്ട് തെളിവുകളുണ്ട് എന്ന അന്വേഷണ ഏജന്‍സികളുടെ ആരോപണം ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി കേജ് രിവാളിന്റെ കേസുമായി ബന്ധപ്പെട്ട് അത്തരത്തില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും വിലയിരുത്തി. വാദം കേള്‍ക്കുന്നത് വെള്ളിയാഴ്ചയും തുടരും.

കുറ്റകൃത്യത്തില്‍ കേജ് രിവാളിന്റെ പങ്ക് വ്യക്തമാക്കുന്ന ഒരു തെളിവുമില്ലെന്ന് അദ്ദേഹത്തിനുവേണ്ടി വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ് വി കോടതിയില്‍ അറിയിച്ചു. മദ്യനയ കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാര്‍ച് 21നാണ് കേജ് രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. നിലവില്‍ തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ്.

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ (പിഎംഎല്‍എ) 50-ാം വകുപ്പുപ്രകാരം തന്റെ മൊഴിയെടുത്തില്ലെന്ന് കേജ് രിവാള്‍ ആരോപിച്ച സാഹചര്യത്തില്‍ സമന്‍സിന് ഹാജരാകാത്തകാര്യം സുപ്രീംകോടതി കഴിഞ്ഞ ദിവസം ആരാഞ്ഞിരുന്നു. സമന്‍സ് അയച്ചിട്ടും ഹാജരായില്ലെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ എന്താണ് ചെയ്യേണ്ടതെന്നും കേജ് രിവാളിനോട് സുപ്രീം കോടതി ചോദിച്ചിരുന്നു.

എന്നാല്‍, ഏപ്രില്‍ 16-ന് കേജ് രിവാള്‍ സിബിഐക്ക് മുന്‍പാകെ ഹാജരായി എല്ലാകാര്യങ്ങളും പറഞ്ഞതാണെന്ന് മനു സിങ് വി സുപ്രീം കോടിതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സമന്‍സിന് ഹാജരായില്ല എന്ന കാരണത്താല്‍ അറസ്റ്റുചെയ്യാനാവില്ല. പിഎംഎല്‍എ നിയമപ്രകാരം സഹകരിച്ചില്ല എന്നത് അറസ്റ്റിനുള്ള കാരണമല്ലെന്ന് സുപ്രീംകോടതി തന്നെ മുമ്പ് വ്യക്തമാക്കിയതാണ്. മുഖ്യമന്ത്രിക്ക് പ്രത്യേക പരിരക്ഷയില്ല. എന്നാല്‍, മറ്റു പൗരര്‍ക്കുള്ള അവകാശം അദ്ദേഹത്തിനും നല്‍കണമെന്നും സിങ് വി വാദിച്ചു.

അഞ്ച് മൊഴികളല്ലാതെ കേജ് രിവാളിനെതിരെ മറ്റൊന്നുമില്ല. 2022 ഡിസംബര്‍ മുതല്‍ 2023 ജൂലായ് വരെ കേജ് രിവാളിനെതിരേ ഒരു മൊഴിപോലുമില്ല. ജൂലായില്‍ ഒരാള്‍ കസ്റ്റഡിയില്‍ കേജ് രിവാളിനെതിരെ മൊഴി നല്‍കുന്നു. മാര്‍ച് 21-ന് കേജ് രിവാളിനെ അറസ്റ്റുചെയ്യുന്നു. മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കേസിലും ഇതേ മൊഴികളാണുണ്ടായിരുന്നതെന്നും സിങ് വി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia