Honesty | കളഞ്ഞുകിട്ടിയ പാദസരം തിരികെ നൽകി വിദ്യാർഥികൾ മാതൃകയായി
Sep 1, 2024, 23:18 IST
Photo: Arranged Photo
കുട്ടികൾ പാദസരം ഉദുമ ജിഎൽപി സ്കൂളിൽ ഏൽപ്പിച്ചു.
ഉദുമ: (KasargodVartha) കളഞ്ഞുപോയ പാദസരം തിരികെ നൽകി വിദ്യാർഥികൾ മാതൃകയായി. കളനാട് റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപം നടന്ന ഉദുമ ജിഎൽപി സ്കൂൾ കായിക മേളക്കിടെയാണ് രണ്ടാം ക്ലാസ് വിദ്യാർഥിനിയുടെ പാദസരം കാണാതായത്.
രണ്ട് ദിവസം കഴിഞ്ഞ്, ഈ പാദസരം തൊട്ടിയിലുള്ള അശോക് കുമാർ-ബിന്ദു ദമ്പതികളുടെ മകനും ഉദുമ ഹയർ സെക്കണ്ടറി സ്കൂളിലെ ഏഴാം തരം വിദ്യാർഥിയുമായ ടി.എ. ധ്യാൻദേവും, വിനോദ്-രമ്യ ദമ്പതികളുടെ മകനും ബാര ഹൈസ്കൂളിലെ ഏഴാം തരം വിദ്യാർഥിയുമായ കെ. അമേഘനും കണ്ടെത്തി.
കുട്ടികൾ പാദസരം ഉദുമ ജിഎൽപി സ്കൂളിൽ ഏൽപ്പിച്ചു. കുട്ടികളുടെ സത്യസന്ധത പരിഗണിച്ച്, പ്രധാനാധ്യാപകൻ ആനന്ദ് പേകടം, അവരെ അനുമോദിച്ച് പഠനോപകരണങ്ങൾ സമ്മാനമായി നൽകി.