Train | 2 മാസക്കാലം മംഗ്ളൂറില്‍ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും പ്രത്യേക ട്രെയിന്‍; കാസർകോട്ടും കാഞ്ഞങ്ങാട്ടും സ്റ്റോപ്; അറിയാം വിശദമായി
കേരളത്തിലുടനീളം ഓടുന്ന ട്രെയിൻ
കാസർകോട്: (KasargodVartha) സ്വാതന്ത്ര്യ ദിന അവധിക്കാലത്ത് യാത്രക്കാരുടെ തിരക്ക് കുറയ്ക്കുന്നതിന് മംഗ്ളുറു ജംഗ്ഷനിൽ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും റെയിൽവേ പ്രഖ്യാപിച്ച പ്രത്യേക ട്രെയിനിന്റെ സർവീസ് നീട്ടി. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി ആഴ്ചയിൽ നിശ്ചിത ദിവസങ്ങളിൽ ട്രെയിൻ സർവീസ് നടത്തും. കേരളത്തിലുടനീളം ഓടുന്ന ഈ ട്രെയിൻ, യാത്രക്ഷാമം നേരിടുന്ന ഉത്തരമലബാറിലെ യാത്രക്കാർക്കും അൽപമെങ്കിലും ആശ്വാസമാകും.
ട്രെയിൻ നമ്പർ 06041 മംഗ്ളുറു ജംഗ്ഷൻ-കൊച്ചുവേളി പ്രതിവാര സ്പെഷൽ ഓഗസ്റ്റ് 24, 29, 31, സെപ്റ്റംബർ 5, 7, 12, 14, 19, 21, 26, 28 തീയതികളിൽ വൈകീട്ട് 7:30ന് മംഗ്ളുറു ജംഗ്ഷനിൽ നിന്ന് പുറപ്പെടും. പിറ്റേന്ന് രാവിലെ 8 മണിക്ക് കൊച്ചുവേളിയിൽ എത്തും. ട്രെയിൻ നമ്പർ 06042 കൊച്ചുവേളി-മംഗ്ളുറു ജംഗ്ഷൻ പ്രതിവാര സ്പെഷൽ ഓഗസ്റ്റ് 25, 30, സെപ്റ്റംബർ 1, 6, 8, 13, 15, 20, 22, 27, 29 തീയതികളിൽ വൈകീട്ട് 6:40ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടും. പിറ്റേന്ന് രാവിലെ 7 മണിക്ക് മംഗ്ളുറു ജംഗ്ഷനിൽ എത്തും.
14 സ്ലീപ്പർ ക്ലാസ് കോച്ചുകൾ, 3 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ, 2 ലഗേജ് കം ബ്രേക്ക് വാനുകൾ എന്നിവയാണ് ട്രെയിനിൽ ഉണ്ടാവുക. മംഗ്ളുറു, കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശേരി, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, ആലുവ, എറണാകുളം ജങ്ഷന്‍, ആലപ്പുഴ, കായംകുളം, കൊല്ലം, കൊച്ചുവേളി എന്നിവിടങ്ങളിലാണ് ട്രെയനിന് സ്റ്റോപ്പുള്ളത്.
സമയക്രമം
* മംഗ്ളുറു ജംഗ്ഷൻ - കൊച്ചുവേളി (ട്രെയിൻ നമ്പർ 06041)
മംഗ്ളുറു ജംഗ്ഷൻ: വൈകിട്ട് 7:30 ന്
കാസർഗോഡ്: 8:03
കാഞ്ഞങ്ങാട്: 8:23
പയ്യന്നൂർ: 8:44
കണ്ണൂർ: 9:17
തലശ്ശേരി: 9:39
വടകര: 9:58
കോഴിക്കോട്: 10:37
തിരൂർ: 11:14
ഷൊർണൂർ ജംഗ്ഷൻ: രാത്രി 1:01
തൃശൂർ: 1:55
ആലുവ: 2:48
എറണാകുളം ജംഗ്ഷൻ: 3:25
ആലപ്പുഴ: 4:32
കായംകുളം ജംഗ്ഷൻ: 5:23
കൊല്ലം ജംഗ്ഷൻ: 6:01
കൊച്ചുവേളി: രാവിലെ 8:00
* കൊച്ചുവേളി - മംഗ്ളുറു ജംഗ്ഷൻ (ട്രെയിൻ നമ്പർ 06042)
കൊച്ചുവേളി: വൈകീട്ട് 7:40
കൊല്ലം ജംഗ്ഷൻ: 7:57
കായംകുളം ജംഗ്ഷൻ: 8:28
ആലപ്പുഴ: 9:33
എറണാകുളം ജംഗ്ഷൻ: 10:25
ആലുവ: 10:50
തൃശ്ശൂർ: 11:48
ഷൊർണൂർ ജംഗ്ഷൻ: 12:35
തിരൂർ: രാത്രി 1:01
കോഴിക്കോട്: 1:47
വടകര : 2:02
തലശ്ശേരി : 2:48
കണ്ണൂർ : 3:16
പയ്യന്നൂർ: 3:45
കാഞ്ഞങ്ങാട്: 4:04
കാസർഗോഡ്: 5:01
മംഗ്ളുറു ജംഗ്ഷൻ: രാവിലെ 7:00