city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Train | ദീപാവലി: ചെന്നൈയിൽ നിന്ന് കേരളത്തിലൂടെ മംഗ്ളൂറിലേക്കും തിരിച്ചും പ്രത്യേക ട്രെയിൻ; സമയക്രമം അറിയാം

Special Train Service Between Chennai and Mangalore for Deepavali
Image Credit: Facebook / Northern Railway

● നവംബർ 2 ന് ചെന്നൈയിൽ നിന്നും 3 ന് മംഗളൂരുവിൽ നിന്നും ട്രെയിനുകൾ പുറപ്പെടും
● ട്രെയിനിൽ എസി, സ്ലീപ്പർ, ജനറൽ എന്നീ കോച്ചുകൾ ഉണ്ട്
● ടിക്കറ്റ് ബുക്കിംഗ് തുടങ്ങി

പാലക്കാട്: (KasargodVartha) ദീപാവലിയോട് അനുബന്ധിച്ച് ചെന്നൈ സെൻട്രലിൽ നിന്ന് മംഗ്ളുറു ജംഗ്ഷനിലേക്കും തിരിച്ചും സ്പെഷൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. ട്രെയിൻ നമ്പർ 06037 ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ - മംഗ്ളുറു ജംഗ്ഷൻ ഫെസ്റ്റിവൽ സ്പെഷൽ നവംബർ രണ്ട് (ശനിയാഴ്ച) രാത്രി 11.50ന് ഡോ. എം.ജി.ആർ ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം വൈകീട്ട് നാലിന് മംഗ്ളുറു ജംഗ്ഷനിൽ എത്തും.

ട്രെയിൻ നമ്പർ 06038 മംഗ്ളുറു ജംഗ്ഷൻ - ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ ഫെസ്റ്റിവൽ സ്പെഷൽ നവംബർ മൂന്ന് (ഞായറാഴ്ച) വൈകീട്ട് ആറിന് മംഗ്ളുറു ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11.10ന് ഡോ. എം.ജി.ആർ ചെന്നൈ സെൻട്രലിൽ എത്തും. 1- എസി ത്രീ ടിയർ കോച്ച്, 8- സ്ലീപ്പർ ക്ലാസ് കോച്ചുകൾ, 10- ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ, 2- സെക്കൻഡ് ക്ലാസ് ലഗേജ് കം ബ്രേക്ക് വാൻ കോച്ചുകൾ എന്നിങ്ങനെയാണ് കോച്ചുകൾ.

ചെന്നൈ സെൻട്രൽ - മംഗ്ളുറു  ജംഗ്ഷൻ ഫെസ്റ്റിവൽ സ്പെഷൽ

* ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ: 23.50 
* പേരാമ്പൂർ: 00.08/00.10
* തിരുവള്ളൂർ: 00.38/00.40
* അറക്കോണം: 01.08/01.10
* കട്പാടി ജംഗ്ഷൻ: 01.58/02.00
* ജോളാർപേട്ടെ: 03.08/03.10
* സേലം ജംഗ്ഷൻ: 04.52/04.55
* ഈറോഡ് ജംഗ്ഷൻ: 05.50/06.00
* തിരുപ്പൂർ: 06.40/06.42
* കോയമ്പത്തൂർ ജംഗ്ഷൻ: 07.28/07.30
* പാലക്കാട് ജംഗ്ഷൻ: 08.37/08.40
* ഷൊർണൂർ ജംഗ്ഷൻ: 09.35/09.45
* തിരൂർ: 10.20/10.22
* കോഴിക്കോട്: 11.53/11.55
* വടകര: 12.33/12.35
* തലശ്ശേരി: 12.53/12.55
* കണ്ണൂർ: 13.22/13.25
* പയ്യന്നൂർ: 13.54/13.55
* കാഞ്ഞങ്ങാട്: 14.23/14.25
* കാസർകോട്: 14.43/14.45
* മംഗ്ളുറു ജംഗ്ഷൻ: 16.00 

മംഗ്ളുറു ജംഗ്ഷൻ - ചെന്നൈ സെൻട്രൽ ഫെസ്റ്റിവൽ സ്പെഷൽ

* മംഗ്ളുറു ജംഗ്ഷൻ: 18.00 
* കാസർകോട്: 18.39/18.40
* കാഞ്ഞങ്ങാട്: 18.49/18.50
* പയ്യന്നൂർ: 19.14/19.15
* കണ്ണൂർ: 19.52/19.55
* തലശ്ശേരി: 20.14/20.15
* വടകര: 20.34/20.35
* കോഴിക്കോട്: 21.27/21.30
* തിരൂർ: 22.23/22.25
* ഷൊർണൂർ ജംഗ്ഷൻ: 23.45/23.55
* പാലക്കാട് ജംഗ്ഷൻ: 00.57/01.00
* കോയമ്പത്തൂർ ജംഗ്ഷൻ: 02.27/02.30
* തിരുപ്പൂർ: 03.18/03.20
* ഈറോഡ് ജംഗ്ഷൻ: 04.15/04.25
* സേലം ജംഗ്ഷൻ: 05.27/05.30
* ജോളാർപേട്ടെ: 07.30/07.35
* കട്പാടി ജംഗ്ഷൻ: 08.45/08.47
* അറക്കോണം: 09.38/09.40
* തിരുവള്ളൂർ: 10.03/10.05
* പേരാമ്പൂർ: 10.33/10.35
* ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ: 11.10
 

#DeepavaliSpecialTrain #ChennaiToMangalore #TrainTravel #FestivalSpecial #IndianRailways

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia