Train | ഓണത്തിരക്ക്: യാത്രക്കാർക്ക് സന്തോഷവാർത്ത! ചെന്നൈയിൽ നിന്ന് മംഗ്ളൂറിലേക്കും തിരിച്ചും പ്രത്യേക ട്രെയിൻ
● മടക്കയാത്ര സെപ്റ്റംബർ 15ന് മംഗളൂരിൽ നിന്ന്
● ട്രെയിനിൽ എസി, സ്ലീപ്പർ, ജനറൽ കോച്ചുകൾ
പാലക്കാട്: (KasargodVartha) ഓണത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ചെന്നൈയിൽ നിന്ന് മംഗ്ളൂറിലേക്കും തിരിച്ചും പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് റെയിൽവേ. ട്രെയിൻ നമ്പർ 06161 ചെന്നൈ സെൻട്രൽ - മംഗ്ളുറു ജംഗ്ഷൻ സ്പെഷൽ, സെപ്റ്റംബർ 13 വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 3.10ന് ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ട്, അടുത്ത ദിവസം രാവിലെ 8.30ന് മംഗ്ളുറു ജംഗ്ഷനിൽ എത്തും.
ട്രെയിൻ നമ്പർ 06162 മംഗ്ളുറു ജംഗ്ഷൻ - ചെന്നൈ സെൻട്രൽ സ്പെഷൽ, സെപ്റ്റംബർ 15, ഞായറാഴ്ച വൈകീട്ട് 6.45ന് മംഗ്ളുറു ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട്, അടുത്ത ദിവസം രാവിലെ 11.40ന് ചെന്നൈ സെൻട്രലിൽ എത്തും. ട്രെയിനുകളിൽ 1- എസി ഫസ്റ്റ് ക്ലാസ് കം എസി ടു ടയർ കോച്ചുകൾ, 2- എസി ടു ടയർ കോച്ചുകൾ, 12- സ്ലീപ്പർ ക്ലാസ് കോച്ചുകൾ, 3- ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ, 2- ലഗേജ് കം ബ്രേക്ക് വാൻ കോച്ചുകൾ എന്നിവയുണ്ടാകും.
സമയക്രമം:
ചെന്നൈ സെൻട്രൽ - മംഗ്ളുറു ജംഗ്ഷൻ
ചെന്നൈ സെൻട്രൽ: 15.10 (വെള്ളിയാഴ്ച)
പേരാമ്പൂർ:
ആറക്കോണം: 16.13/16.15
കാട്പാടി ജംഗ്ഷൻ: 17.13/17.15
ജോളാർപേട്ട്: 18.23/18.25
സേലം ജംഗ്ഷൻ: 19.47/19.50
ഈറോഡ് ജംഗ്ഷൻ: 20.43/20.53
തിരുപ്പൂർ: 21.33/21.35
കോയമ്പത്തൂർ ജംഗ്ഷൻ: 22.37/22.40
പാലക്കാട് ജംഗ്ഷൻ: 00.15/00.25
ഷൊർണൂർ ജംഗ്ഷൻ: 01.15/01.20
തിരൂർ: 02.04/02.05
കോഴിക്കോട്: 02.52/02.55
വടകര: 03.31/03.32
തലശ്ശേരി: 03.53/03.54
കണ്ണൂർ: 04.27/04.30
പയ്യന്നൂർ: 04.54/04.55
നിലേശ്വരം: 05.14/05.15
കാസർകോട്: 05.49/05.50
മംഗ്ളുറു ജംഗ്ഷൻ: 08.30 (ശനിയാഴ്ച)
മംഗ്ളുറു ജംഗ്ഷൻ - ചെന്നൈ സെൻട്രൽ
മംഗ്ളുറു ജംഗ്ഷൻ: 18.45 (ഞായറാഴ്ച)
കാസർഗോഡ്: 19.29/19.30
നീലേശ്വരം: 19.57/19.57
പയ്യന്നൂർ: 20.02/20.03
കണ്ണൂർ: 20.47/20.50
തലശ്ശേരി: 21.09/21.10
വടകര: 21.29/21.30
കോഴിക്കോട്: 22.07/22.10
തിരൂർ: 22.49/22.50
ഷൊർണൂർ ജംഗ്ഷൻ: 23.25/23.30
പാലക്കാട് ജംഗ്ഷൻ: 00.57/01.00
കോയമ്പത്തൂർ ജംഗ്ഷൻ: 03.27/03.30
തിരുപ്പൂർ: 04.18/04.20
ഈറോഡ് ജംഗ്ഷൻ: 05.05/05.15
സേലം ജംഗ്ഷൻ: 06.12/06.15
ജോളാർപേട്ട്: 08.23/08.25
കാട്പാടി ജംഗ്ഷൻ: 09.33/09.35
ആറക്കോണം: 10.18/10.20
പേരാമ്പൂർ: 11.13/11.15
ചെന്നൈ സെൻട്രൽ: 11.40 (തിങ്കളാഴ്ച)
#OnamSpecialTrain #ChennaiToMangalore #IndianRailways #FestivalTravel #KeralaTourism