city-gold-ad-for-blogger

Conference | എസ്കെഎസ്എസ്എഫ് സംഘടിപ്പിക്കുന്ന ആദർശ സമ്മേളനം 26ന് കാസർകോട്ട്; സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും

SKSSF 'Ideal Conference' to be Inaugurated by Sayyid Jifri Muthukoya Thangal
KasargodVartha Photo

● സമസ്ത കേന്ദ്ര മുശാവറ അംഗങ്ങൾ പങ്കെടുക്കും
● 12 മേഖല കമ്മിറ്റികൾ ഡിസംബറിൽ ആദർശ സമ്മേളനം നടത്തും
● ദർസ്, അറബിക് കോളേജുകളിൽ ഡിബേറ്റുകളും സംഘടിപ്പിക്കും

കാസർകോട്: (KasargodVartha) എസ്കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റി 'ആദർശം അമാനത്താണ്' എന്ന പ്രമേയത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സമസ്ത ആദർശ കാമ്പയിന്റെ ഭാഗമായി ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ആദർശ സമ്മേളനം ഒക്ടോബർ 26ന് രാവിലെ 9.30 മുതൽ 1.30 വരെ കാസർകോട് മുനിസിപ്പൽ കോൺഫ്രറൻസ് ഹാൾ ശംസുൽ ഉലമ നഗറിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

രാവിലെ 9.30 ന് സമസ്ത പ്രസിഡൻ്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്യും. എസ്കെഎസ്എസ്എഫ് ജില്ല പ്രസിഡൻ്റ് സുബൈർ ഖാസിമി പടന്ന അദ്ധ്യക്ഷനാവും. ഇസ്ലാമിന്റെ തനത് രൂപം പ്രചരിപ്പിക്കുകയും അതിനെതിരായ വികലങ്ങൾക്കെതിരെ പോരാടുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.

സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡണ്ട് യു എം അബ്ദുറഹ്മാൻ മുസ്ലിയാർ, കേന്ദ്ര മുശാവറ അംഗങ്ങളായ ത്വാഖ അഹമ്മദ് മുസ്ലിയാർ, അബ്ദുസലാം ദാരിമി ആലംപാടി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. എം. ടി അബൂബക്കർ ദാരിമി, ശുഐബുൽ ഹൈത്തമി എന്നിവർ വിഷയാവതരണം നടത്തും. താജുദ്ദീൻ ദാരിമി പടന്ന, സുഹൈർ അസ്ഹരി പള്ളങ്കോട് എന്നിവർ ആമുഖ പ്രഭാഷണം നടത്തും.

സമസ്ത മുശാവറ അംഗങ്ങളായ ചെങ്കള അബ്ദുല്ല ഫൈസി, കെ ടി അബ്ദുല്ല ഫൈസി, എം എസ് തങ്ങൾ മദനി, എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.കെ കെ മാണിയൂർ തുടങ്ങിയവർ പങ്കെടുക്കും. ജില്ലയിലെ 12 മേഖല കമ്മിറ്റികൾ ഡിസംബറിൽ ആദർശ സമ്മേളനം നടത്തും. ശാഖ തലങ്ങളിൽ ചർച്ചകളും സംവാദങ്ങളും നടക്കും. ദർസ്, അറബിക് കോളേജുകളിൽ ഡിബേറ്റുകളും സംഘടിപ്പിക്കും.

വാർത്താസമ്മേളനത്തിൽ സുബൈർ ദാരിമി പടന്ന, ഇർഷാദ് ഹുദവി ബെദിര, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സഈദ് അസ്അദി പുഞ്ചാവി, യൂനുസ് ഫൈസി കാക്കടവ്, ഇബ്രാഹിം അസ്ഹരി പള്ളങ്കോട് എന്നിവർ പങ്കെടുത്തു.

#SKSSF, #Kerala, #Islam, #conference, #Kasaragod, #SayyidJifriThangal 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia