Accident | കാഞ്ഞങ്ങാട്ട് കൂട്ട വാഹനാപകടം; ഒരാൾ മരിച്ചു; 'കാറിനെയും സ്‌കൂടറിനെയും വഴിയാത്രക്കാരനെയും ഇടിച്ച് സ്‌കൂൾ ബസ്
Updated: Oct 3, 2024, 21:20 IST
Photo: Arranged
● നോർത് കോട്ടച്ചേരിയിലായിരുന്നു അപകടം.
● കിഴക്കുംകര സ്വദേശിയായ കൃഷ്ണൻ ആണ് മരിച്ചത്
● ബസ് ആദ്യം ഒരു പുത്തൻ കാറിനെയാണ് ഇടിച്ചത്.
● കിഴക്കുംകര സ്വദേശിയായ കൃഷ്ണൻ ആണ് മരിച്ചത്
● ബസ് ആദ്യം ഒരു പുത്തൻ കാറിനെയാണ് ഇടിച്ചത്.
കാഞ്ഞങ്ങാട്: (KasargodVartha) നഗരത്തിൽ കുട്ടവാഹനാപകടം. ഒരാൾ മരിച്ചു. വഴിയാത്രക്കാരനായ കിഴക്കുംകരയിലെ കൃഷ്ണൻ (75) ആണ് മരിച്ചത്. നോർത് കോട്ടച്ചേരിയിൽ വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം.
രജിസ്ട്രേഷൻ പൂർത്തിയാകാത്ത ഒരു പുത്തൻ കാറിന് പിന്നിൽ ചിത്താരി അസീസിയ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ബസ് ആദ്യം ഇടിക്കുകയായിരുന്നു. തുടർന്ന് ബസ് സ്കൂടറിലും വഴിയാത്രക്കാരനെയും ഇടിച്ചതായും ദൃക്‌സാക്ഷികൾ പറഞ്ഞു. സ്‌കൂടർ യാത്രക്കാരന് പരുക്കേറ്റിട്ടുണ്ട്.
ബസിൽ ഉണ്ടായിരുന്ന കുട്ടികൾക്ക് പരുക്കില്ലെന്നാണ് വിവരം. ഗുരുതരമായി പരുക്കേറ്റ കൃഷ്ണനെ തൊട്ടടുത്ത ഐഷാൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
#Kannuraccident #schoolbusaccident #keralanews #trafficsafety #pedestrian