Conflict | 'റീൽസിന്റെ പേരിൽ തർക്കം'; ഉപജില്ല സ്‌കൂൾ കായിക മേളക്കിടെ 4 സ്‌കൂളിലെ വിദ്യാർഥികൾ തമ്മിൽ പൊരിഞ്ഞ തല്ല്
● പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു
● ഉപ്പളയിലാണ് സംഭവം
● ഏറെനേരം കായിക മേള നിർത്തിവെക്കേണ്ടി വന്നു
ഉപ്പള: (KasargodVartha) മഞ്ചേശ്വരം ഉപജില്ല സ്‌കൂൾ കായിക മേളക്കിടെ നാല് സ്‌കൂളിലെ വിദ്യാർഥികൾ തമ്മിൽ പൊരിഞ്ഞ തല്ല്. കായിക മേളയുമായി ബന്ധപ്പെട്ട തർക്കമല്ല, സാമൂഹ്യ മാധ്യമത്തിൽ റീൽസ് പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് ഈ സംഭവത്തിന് കാരണമായതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ഉപ്പള, മംഗൽപാടി, ബങ്കര മഞ്ചേശ്വരം, പൈവളികെ കയർകട്ട സ്‌കൂളുകളിലെ വിദ്യാർഥികൾ തമ്മിലാണ് സംഘട്ടനമുണ്ടായത്.
സംഭവം രൂക്ഷമായതോടെ കാസർകോട് ഡിവൈഎസ്പി സികെ സുനിൽ കുമാർ, എസ്ഐ നിഖിൽ, അഡീഷണൽ എസ്ഐ സുമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള വലിയ പൊലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. ഉപ്പള മണ്ണംകുഴി ഗോൾഡൻ അബ്ദുൽ ഖാദർ പഞ്ചായത് മൈതാനത്താണ് വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി കായികമേള നടക്കുന്നത്.
കായിക മേളക്കിടെ റീൽസ് ഇട്ടു; ഉപ്പളയിൽ 4 സ്‌കൂളിലെ വിദ്യാർഥികൾ തമ്മിൽ പൊരിഞ്ഞ തല്ല് pic.twitter.com/gllCKbMjvJ
— Kasargod Vartha (@KasargodVartha) October 17, 2024
സംഘട്ടനത്തെ തുടർന്ന് കായിക മേള നിർത്തിവെക്കുകയും നാല് സ്‌കൂളിലെ പ്രിൻസിപൽമാരെ ചർച്ചയ്ക്ക് വിളിക്കുകയും ചെയ്തു. സമാധാനപരമായി കായിക മേള നടത്താൻ കഴിയില്ലെങ്കിൽ നിർത്തിവെക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. ഒടുവിൽ പ്രശ്നക്കാരായ വിദ്യാർഥികളെയെല്ലാം തിരിച്ചയച്ച ശേഷം കായികമേള തുടർന്നു.
#schoolfight #kerala #uppala #sportsmeet #socialmedia #news