Closure | ദേശീയപാതയിൽ ചെര്‍ക്കള-ചട്ടഞ്ചാല്‍ ഭാഗത്ത് ഗതാഗതം നിരോധിച്ചു; ബസുകള്‍ ഉൾപെടെ ഒരു വാഹനവും അനുവദിക്കില്ല
മണ്ണിടിച്ചലിനെ തുടർന്ന് നേരത്തെയും ഇതുവഴിയുളള ഗതാഗതം ദിവസങ്ങളോളം നിരോധിച്ചിരുന്നു
കാസർകോട്: (KasargodVartha) കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ ഓഗസ്റ്റ് 21ന് ശക്തമായ മഴയ്ക്ക് സാധ്യതാ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ചെര്‍ക്കള-ചട്ടഞ്ചാല്‍ ഭാഗത്ത് ദേശീയപാത 66ല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബസുകള്‍ ഉള്‍പ്പടെ എല്ലാ വാഹനങ്ങളുടെയും ഗതാഗതം നിരോധിച്ചതായി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.
മണ്ണിടിച്ചലിനെ തുടർന്ന് നേരത്തെയും ഇതുവഴിയുളള ഗതാഗതം ദിവസങ്ങളോളം നിരോധിച്ചിരുന്നു. ചെർക്കള മുതൽ ചട്ടഞ്ചാൽ വരെയുള്ള ആറ് കിലോമീറ്റർ പാതയിൽ പലയിടത്തും പ്രകൃതി ലോല പ്രദേശങ്ങൾ ഉൾപ്പെടെ കിളച്ചുമറിച്ചാണ് നിർമാണ പ്രവൃത്തികൾ നടത്തുന്നതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
ഗതാഗതം നിരോധിച്ചതോടെ ബസുകൾ അടക്കം കോളിയടുക്കം, മേൽപറമ്പ് ഭാഗം വഴി പോകേണ്ടി വരും. ചെർക്കള ഭാഗത്തുനിന്നും ചട്ടഞ്ചാൽ, തെക്കിൽ പറമ്പ അടക്കമുള്ള സ്‌കൂളുകളിലേക്ക് പോകുന്ന വിദ്യാർഥികൾ ഉൾപെടെയുള്ളവർക്ക് ഇത് ദുരിതമാകും.