city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Republic Day | ദേശസ്നേഹത്തിന്റെ അലയൊലികളുമായി കാസർകോട്ട് റിപ്പബ്ലിക് ദിനാഘോഷം; മന്ത്രി കെ ബി ഗണേഷ് കുമാർ പതാക ഉയർത്തി; മിഴിവേകി പരേഡ്

Republic Day parade in Kasaragod with various platoons and community leaders
Photo: PRD Kasargod

● വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച് ജില്ലയ്ക്ക് അഭിമാനമായ വ്യക്തിത്വങ്ങളെ റിപ്പബ്ലിക് ദിനാഘോഷത്തിൽ ആദരിച്ചു. 
● ജില്ലാ കലക്ടർ കെ ഇമ്പശേഖർ, ജില്ലാ പോലീസ് മേധാവി ഡി. ശിൽപ എന്നിവർ പരേഡിന് അഭിവാദ്യം അർപ്പിച്ചു.

കാസർകോട്: (KasargodVartha) റിപ്പബ്ലിക് ദിനാഘോഷം വിപുലമായ പരിപാടികളോടെ വിദ്യാനഗർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്നു. മന്ത്രി കെ ബി ഗണേഷ് കുമാർ ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു. 20 പ്ലാറ്റൂണുകളാണ് പരേഡിൽ അണിനിരന്നത്. പരേഡിന് ഡോ. ഒ അപർണ നേതൃത്വം നൽകി. സ്പെഷ്യൽ ബ്രാഞ്ച് കാസർകോട് സബ് ഇൻസ്പെക്ടർ എം. സദാശിവൻ സെക്കൻഡ് കമാൻഡർ ആയിരുന്നു.

കാസർകോട് ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് സബ് ഇൻസ്പെക്ടർ ഗോപിനാഥൻ നയിച്ച ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് കാസർകോട്, മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.ആർ. ഉമേഷ് നയിച്ച ലോക്കൽ പോലീസ്, കാസർകോട് വനിതാ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ. അജിത നയിച്ച വനിതാ പോലീസ്, നീലേശ്വരം എക്സൈസ് ഇൻസ്പെക്ടർ എൻ. വൈശാഖ് നയിച്ച എക്സൈസ്, ഗവൺമെൻ്റ് കോളേജ് കാസർകോട് സീനിയർ അണ്ടർ ഓഫീസർ അനുഗ്രഹ ഗണേഷ് നയിച്ച സീനിയർ ഡിവിഷൻ എൻ.സി.സി എന്നിവർ പരേഡിന്റെ ഭാഗമായി.

Republic Day parade in Kasaragod with various platoons and community leaders

നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് കാഞ്ഞങ്ങാട് സീനിയർ അണ്ടർ ഓഫീസർ എൻ. നന്ദകിഷോർ നയിച്ച സീനിയർ ഡിവിഷൻ എൻ.സി.സി., ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കാറഡുക്ക, ബി. പ്രണവ് നയിച്ച ജൂനിയർ ഡിവിഷൻ എൻ.സി.സി., ദുർഗ്ഗ ഹയർ സെക്കൻഡറി സ്കൂൾ കാഞ്ഞങ്ങാട് യു.വി. ശിവാനി നയിച്ച ജൂനിയർ ഡിവിഷൻ എൻ.സി.സി., ജവഹർ നവോദയ വിദ്യാലയ പെരിയ ബാൻഡ് മാസ്റ്റർ ടി.കെ. ആദർശ് നയിച്ച ബാൻഡ് പാർട്ടി, രാജാസ് ഹയർ സെക്കൻഡറി സ്കൂൾ നീലേശ്വരം മാസ്റ്റർ അനുരാജ് രഘുനാഥ് നയിച്ച ജൂനിയർ ഡിവിഷൻ എൻ.സി.സി., ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ ചെമ്മനാട് കെ. അഭിനവ് നയിച്ച ജൂനിയർ ഡിവിഷൻ എൻ.സി.സി എന്നിവരും പരേഡിൽ അണിനിരന്നു.

Republic Day parade in Kasaragod with various platoons and community leaders

ഉളിയത്തടുക്ക ജയ്മാതാ ഇംഗ്ലീഷ് മീഡിയം സ്കൂൾ ബാൻഡ് മാസ്റ്റർ സി.കെ. മുഹമ്മദ് ഷിസാൻ നയിച്ച ബാൻഡ് പാർട്ടി, ജി.എച്ച്.എസ്.എസ്. ബളാംതോട് ഏഞ്ചൽ വിൽസൺ നയിച്ച സ്റ്റുഡൻ്റ്സ് പോലീസ്, കെ.എം.വി.എച്ച്.എസ്.എസ്. കൊടക്കാട് ഭാവന ഗോപാലൻ നയിച്ച സ്റ്റുഡൻ്റ്സ് പോലീസ്, ഡോ. അംബേദ്കർ ജി.എച്ച്.എസ്.എസ്. കോടോത്ത് ആരുറ സ്റ്റുഡൻ്റ്സ് പോലീസ്, ജി.ഡബ്ല്യു.എച്ച്.എസ്. പാണത്തൂർ ആദിത്യ ചന്ദ്രൻ നയിച്ച സ്റ്റുഡൻ്റ്സ് പോലീസ്, കാസർകോട് ഗവൺമെൻ്റ് വി.എച്ച്.എസ്. ഫോർ ഗേൾസ് ഫാത്തിമത്ത് സന നയിച്ച ജൂനിയർ റെഡ് ക്രോസ് യൂണിറ്റ് എന്നിവരും പരേഡിൽ പങ്കെടുത്തു.

Republic Day parade in Kasaragod with various platoons and community leaders

വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച് ജില്ലയ്ക്ക് അഭിമാനമായ വ്യക്തിത്വങ്ങളെ റിപ്പബ്ലിക് ദിനാഘോഷത്തിൽ ആദരിച്ചു. കഴിഞ്ഞവർഷം ജൂലൈയിൽ തായ്ലൻഡിൽ നടന്ന ജി20 യു.എൻ.സി.സി.ഡി. പ്രോഗ്രാമിൽ പങ്കെടുത്ത കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി. ബേബി ബാലകൃഷ്ണൻ, 2024-ൽ ഫിലിപ്പീൻസിലെ മനിലയിൽ നടന്ന ഏഷ്യ പസഫിക് മിനിസ്റ്റീരിയൽ കോൺഫറൻസിൽ ലോക്കൽ ലീഡർ ചാമ്പ്യനായി തിരഞ്ഞെടുക്കപ്പെട്ട വലിയപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.വി. സജീവൻ, ഇന്ത്യൻ ഗവൺമെൻ്റിൻ്റെ യൂത്ത് എക്സ്ചേഞ്ച് പരിപാടിയുടെ ഭാഗമായി ഡിസംബറിൽ ഭൂട്ടാൻ സന്ദർശനം നടത്തിയ എൻ.സി.സി. 32 കേരള ബെറ്റാലിയൻ കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് യൂണിറ്റിലെ സീനിയർ അണ്ടർ ഓഫീസർ എൻ. നന്ദകിഷോർ, 2024-ൽ കാസർകോട് നടന്ന സംസ്ഥാന സിവിൽ സർവീസ് കബഡി ജേതാക്കളായ കാസർകോട് ജില്ലാ വനിതാ കബഡി ടീം എന്നിവരെയാണ് ആദരിച്ചത്.

Republic Day parade in Kasaragod with various platoons and community leaders

ജില്ലാ കലക്ടർ കെ ഇമ്പശേഖർ, ജില്ലാ പോലീസ് മേധാവി ഡി. ശിൽപ എന്നിവർ പരേഡിന് അഭിവാദ്യം അർപ്പിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി., എം.എൽ.എ.മാരായ എൻ.എ. നെല്ലിക്കുന്ന്, സി.എച്ച്. കുഞ്ഞമ്പു, ഇ. ചന്ദ്രശേഖരൻ, എ.കെ.എം. അഷ്റഫ്, എം. രാജഗോപാലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ, സ്വാതന്ത്ര്യ സമര സേനാനി ക്യാപ്റ്റൻ കെ.എം.കെ. നമ്പ്യാർ, കാസർകോട് മുൻസിപ്പൽ ചെയർമാൻ അബ്ബാസ് ബീഗം തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

Republic Day parade in Kasaragod with various platoons and community leaders

പിന്നാക്ക വിഭാഗങ്ങളെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിന് പരിശ്രമിക്കണമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ 

രാജ്യത്ത് പട്ടിക ഗോത്രവർഗക്കാർ അടക്കമുള്ള പിന്നോക്ക വിഭാഗങ്ങളെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിന് എല്ലാവരും ഒരുപോലെ പരിശ്രമിക്കണമെന്ന് വിദ്യാനഗർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ റിപ്പബ്ലിക് ദിന സന്ദേശം നൽകി മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. ഇന്നും നമ്മുടെ സമൂഹത്തിൽ പിന്നാക്കം നിൽക്കുന്ന ആളുകളുണ്ട് .അവരെ സമൂഹത്തിന്റെ മുന്നിലെത്തിക്കുന്നതിന്  ഇന്ത്യൻ ജനത വിട്ടുവീഴ്ചയും ചെയ്യാതെ പരിശ്രമിക്കണം. രാജ്യത്തിൻറെ അകത്തും പുറത്തുനിന്നും ഉള്ള തീവ്രവാദ ഭീകരവാദ ഭീഷണികളെ രാജ്യം ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

നമ്മുടെ നാടിൻറെ അഖണ്ഡതയ്ക്കുവേണ്ടി സ്വാതന്ത്ര്യ സമര സേനാനികൾ ധീരമായി പോരാടി 
രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്നു. മനോഹരമായ അതിശക്തമായ ഒരു ഭരണഘടന പ്രദാനം ചെയ്തു. മഹാരാജ്യത്തിലെ വൈവിധ്യങ്ങളെ വിവിധ ഭാഷകളെ, വിവിധ സംസ്കാരങ്ങളെ ഒരുമിച്ച് ഒരു മുത്തുമാലയിൽ എന്നതുപോലെ കോർത്ത് നമ്മുടെ ധീരരായ സ്വാതന്ത്ര്യ സമര സേനാനികളും നേതാക്കളും നമുക്ക് നൽകി. 75 വർഷമായി സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കിന്റെ  സൗഭാഗ്യം അനുഭവിക്കുന്നവരാണ് നമ്മൾ.

നമ്മുടെ രാജ്യത്തിൻറെ ഭരണഘടന നൽകുന്ന മതേതരത്വം ജനാധിപത്യം സോഷ്യലിസം തുടങ്ങിയ മൂല്യങ്ങൾ കാത്തുസൂക്ഷിക്കണം. ഒരുപാട് സംസ്കാരങ്ങൾ ഒരുപാട് ഭാഷകളും ഉള്ള ഇന്ത്യയിൽ വൈവിധ്യങ്ങൾ സംരക്ഷിക്കണം. ഭാരതത്തെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി വളർത്തിയെടുത്തു. നമ്മൾ അഭിമാനിക്കേണ്ട കാര്യം  നമുക്ക് ചുറ്റുമുള്ള ജനാധിപത്യ രാജ്യങ്ങൾ എന്നറിയപ്പെടുന്ന പല രാജ്യങ്ങളും ജനാധിപത്യ മൂല്യങ്ങൾ നഷ്ടപ്പെടുത്തി അധികാരത്തിൽ നിന്ന് പുറത്താക്കി അധികാരം പിടിച്ചെടുക്കുന്ന പോലെയുള്ള പട്ടാളം ഭരണം നടപ്പിലാക്കി.  

അങ്ങനെയുള്ള കാലഘട്ടത്തിൽ ലോകത്ത് ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി, ഏറ്റവും കൂടുതൽ ജനങ്ങൾ ചേർന്ന്  ഭരണകർത്താക്കളെ തിരഞ്ഞെടുക്കുന്ന നമ്മുടെ രാജ്യം ശക്തമായി നിലനിൽക്കുന്നു. നമ്മൾ ചിന്തിക്കാറുണ്ട് നമ്മൾ പുറകോട്ടാണ് എന്ന്. അതൊരു തെറ്റായ ധാരണയാണ്. 200 വർഷത്തിലധികം ഉണ്ടായിരുന്ന അടിമത്വത്തിൽ നിന്ന് മോചനം നേടിയ നമ്മൾ  മുന്നോട്ടുപോകാൻ നമുക്ക് കഴിഞ്ഞു. ഇനിയും ബഹുദൂരം നമുക്ക് മുന്നോട്ട് പോകുവാൻ സാധിക്കണം. ആ യാത്രയിൽ നമ്മൾ  ഉയർത്തിപ്പിടിക്കേണ്ടത് പിന്നോക്കം നിൽക്കുന്നവരെ മുന്നോട്ടുകൊണ്ടു വരുന്നതിനുള്ള പ്രവർത്തനങ്ങൾ ആണെന്നും മന്ത്രി പറഞ്ഞു

ഈ വാർത്ത പങ്കിടുകയും നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.

Republic Day celebrations in Kasaragod featured a grand parade led by various police, NCC units, and community leaders. Several notable individuals were honored for their achievements during the event.

#RepublicDay, #KasaragodCelebrations, #FlagHoisting, #PatrioticEvent, #RepublicDayParade, #Kasaragod

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia