Remembrance | ഓർമകൾക്ക് പുതു വെളിച്ചം നൽകി മുൻ മന്ത്രി ചെർക്കളം അബ്ദുല്ലയുടെ ആറാം ചരമ വാർഷികം ആചരിച്ചു
ചെർക്കളം അബ്ദുല്ല മെമ്മോറിയൽ ബസ് വെയിറ്റിംഗ് ഷെൽട്ടർ ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാദർ ബദ്രിയ ഉദ്ഘാടനം ചെയ്തു
കാസർകോട്: (KasargodVartha) മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായിരുന്ന ചെർക്കളം അബ്ദുല്ലയുടെ ആറാം ചരമ വാർഷികമായ ജൂലൈ 27 'ചെർക്കളം ഓർമ്മ ദിനം' വിവിധ പരിപാടികളോടെ ആചരിച്ചു.രാവിലെ എട്ട് മണിക്ക് മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത് പതിനാലാം വാർഡ് ചെർക്കള ടൗൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെർക്കളം മുഹിയുദ്ദീൻ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബർ സിയാറത്തും പ്രാർത്ഥന സംഗമവും നടന്നു. പ്രാർത്ഥനയ്ക്ക് മുഹിയുദ്ദീൻ മസ്ജിദ് ചീഫ് ഇമാം അൽ ഹാജ് ഇബ്രാഹിം ഖലീൽ ഹുദവി നേതൃത്വം നൽകി. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദുർ റഹ് മാൻ, ജില്ലാ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെർക്കള, കാസർകോട് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് മാഹിൻ കേളോട്ട്, ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ജലീൽ എരുതും കടവ് തുടങ്ങി പാർട്ടിയുടെ മണ്ഡലം, പഞ്ചായത്ത്, വാർഡ് കമ്മിറ്റി നേതാക്കൾ, ജമാഅത്ത് പ്രസിഡന്റ് എ അബ്ദുല്ലക്കുഞ്ഞി, ജനറൽ സെക്രട്ടറി സി കെ ഷാഫി, ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സെഡ് എ മൊഗ്രാൽ, തുടങ്ങി ഒട്ടനേകം പേർ പങ്കെടുത്തു.
തുടർന്ന് ചെർക്കളത്തിന്റെ വസതിയായ കംസനക്ക് വില്ലയിൽ നടന്ന കോഫി മീറ്റിൽ ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി, കേരള കോൺഗ്രസ് നേതാവ് നാഷണൽ അബ്ദുല്ല, ആർ എസ് പി നേതാവ് കൂക്കൾ ബാലകൃഷ്ണൻ, എസ് വൈ എസ് നേതാവ് ചെങ്കള അബ്ദുല്ല ഫൈസി, കെഎംസിസി നേതാക്കളായ സലിം തളങ്കര, സലാം കന്യപ്പാടി, ടി ആർ ഹനീഫ്, മുസ്ലിം ലീഗ് കാസർകോട് മണ്ഡലം വൈസ് പ്രസിഡണ്ട് എംഎഎച്ച് മഹമൂദ് ഹാജി, മുസ്ലിം ലീഗ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് അൻവർ ചേരങ്കൈ, ജനറൽ സെക്രട്ടറി ഇൻ ചാർജ് കരീം ചൗക്കി, മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ഇഖ്ബാൽ ചേരൂർ, ട്രഷറർ ബിഎംഎ ഖാദർ ഹാജി, വാർഡ് മുസ്ലിം ലീഗ് ട്രഷറർ സി എച്ച് മുഹമ്മദ് കുഞ്ഞി ബടക്കേക്കര, ചെങ്കള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റും വാർഡ് മെമ്പറുമായ സഫിയ ഹാഷിം, മാർത്തോമാ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സെഡ് എ മൊഗ്രാൽ, തുടങ്ങി വിവിധ സംഘടനകളുടെ നേതാക്കളും പ്രവർത്തകരും ഒത്തുകൂടി.
ചെർക്കളം ഓർമ്മ എന്ന സ്മരണിക ദുബായ് കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റിക്ക് വേണ്ടി സലാം കന്യപ്പാടി ഏറ്റുവാങ്ങി. മികച്ച ആംബുലൻസ് ഡ്രൈവറായ ഫൈസൽ പൈച്ചു ചെർക്കളക്ക് മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് മാഹിൻ കേളോട്ട് സി എച്ച് മുഹമ്മദ് കോയ എഡ്യൂക്കേഷൻ സെന്ററിന്റെ മെമെന്റോ നൽകി ആദരിച്ചു.
10 മണിക്ക് ചെർക്കള ടൗണിൽ നവീകരിച്ച ചെർക്കളം അബ്ദുല്ല മെമ്മോറിയൽ ബസ് വെയിറ്റിംഗ് ഷെൽട്ടർ ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാദർ ബദ്രിയ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെംമ്പർ ജാസ്മിൻ കബീർ ചെർക്കളം അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് കാസറഗോഡ് മണ്ഡലം സെക്രട്ടറി നാസർ ചെർക്കളം, ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സെഡ്.എ. മൊഗ്രാൽ, ശിഹാബ് തങ്ങൾ, വ്യവസായ പ്രമുഖൻ ഷാഫി സിർസി, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, സലാം ചെർക്കള, ഹമീദ് മാസ്റ്റർ ബദിയടുക്ക, നൗഷാദ് ചെർക്കള, കബീർ ചെർക്കളം തുടങ്ങിയവർ പ്രസംഗിച്ചു.
രാവിലെ 10.30ന് മുസ്ലിം ലീഗ് കാസർകോട് ജില്ലാ കമ്മിറ്റി ചെർക്കളം അനുസ്മരണ സംഗമം ടി എ ഇബ്രാഹിം സ്മാരക മന്ദിരത്തിൽ സംഘടിപ്പിച്ചു.
ഉച്ചയ്ക്ക് 2.30ന് മുതിർന്ന മുസ്ലിം ലീഗ് നേതാവും ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി മുൻ ചെയർമാനുമായിരുന്ന എം എസ് മുഹമ്മദ് കുഞ്ഞി സാഹിബിന് ചെർക്കളം ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അവാർഡ് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി സമർപ്പിച്ചു. മുളിയാർ മാസ്തിക്കുണ്ട് എം എസ് വില്ലയിൽ ആയിരുന്നു പരിപാടി. മുസ്ലിം ലീഗ് സംസ്ഥാന ട്രഷററും മുൻ മന്ത്രിയുമായ സി ടി അഹമ്മദലി മുഖ്യാതിഥി ആയിരുന്നു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എ ബി ഷാഫി, കാറഡുക്ക പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് ഇഖ്‌ബാൽ, ഫൗണ്ടേഷൻ വർക്കിംഗ് ചെയർമാൻ അമീർ പള്ളിയാൻ, വൈസ് ചെയർമാൻ അബ്ദുല്ല മുഗു, എക്സിക്യൂട്ടീവ് അംഗം നൗഷാദ് ചെർക്കള, എം എസ് അബ്ദുല്ലക്കുഞ്ഞി, എം എസ് അഷ്‌റഫ്, എം എസ് നാസർ, എം എസ് ഷുക്കൂർ, എം എസ് ഷഹബാസ് എന്നിവർ പങ്കെടുത്തു.
വൈകുന്നേരം 4.30 ന് മുളിയാർ ഗ്രാമ പഞ്ചായത്ത് ഓഫീസ് കൗൺസിൽ ഹാളിൽ നടന്ന യോഗത്തിൽ മുളിയാർ ഗ്രാമ പഞ്ചായത്ത് കസ്തുർബ ലൈബ്രറിക്കുള്ള ചെർക്കളം അബ്ദുല്ല ഫൗണ്ടേഷൻ പുറത്തിറക്കിയ 'ചെർക്കളം ഓർമ്മ' എന്ന സ്മരണിക ചെർക്കളം ഫൗണ്ടേഷൻ ചെയർമാൻ നാസർ ചെർക്കളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി വി മിനിക്ക് സമർപ്പിച്ചു. വൈസ് പ്രസിഡണ്ട് ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, മെമ്പർമാർ, അബ്ദുല്ലക്കുഞ്ഞി മൂലടുക്കം, ഇഖ്‌ബാൽ കാറഡുക്ക തുടങ്ങിയവർ പങ്കെടുത്തു. മെമ്പർമാരായ എസ് എം മുഹമ്മദ് കുഞ്ഞി, അബ്ബാസ് കൊളച്ചെപ്പ്, നബീസ സത്താർ പ്രസംഗിച്ചു. ചീഫ് എഡിറ്റർ അമീർ പള്ളിയാൻ പുസ്തക പരിചയം നടത്തി. ഫൗണ്ടേഷൻ ചെയർമാൻ നാസർ ചെർക്കളം സ്വാഗതവും എക്സിക്യൂട്ടീവ് അംഗം ഷരീഫ് മുഗു നന്ദിയും പറഞ്ഞു.