Relief | വയനാടിന് കരുതല്‍: കാസർകോട് പൊലീസിന്റെ വെള്ളവും ഭക്ഷണവും നിറച്ച ലോറി പുറപ്പെട്ടു; ജില്ലാ ഭരണകൂടത്തിന്റെ രണ്ടാമത്തെ വാഹനവും യാത്രയായി
വയനാട് ദുരന്തത്തിനിരയായവര്‍ക്ക് ദുരിതാശ്വാസ സഹായമെത്തിക്കാന്‍ കാസര്‍കോട് ജില്ലാ ഭരണസംവിധാനവും ജില്ലാ പഞ്ചായത്തും രംഗത്തുണ്ട്.
കാസർകോട്: (KasaragodVartha) ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ വയനാടേക്ക് ആദ്യത്തെ ലോറി പുറപ്പെട്ടു. വെള്ളവും ബിസ്കറ്റുമായാണ് ബുധനാഴ്ച വൈകിട്ടോടെ ലോറി പുറപ്പെട്ടത്. ജില്ലാ പൊലീസ് മേധാവി പി ബിജോയ്, അഡീഷണൽ എസ്പി പി ബാലകൃഷ്ണൻ നായർ, കാസർകോട് ഡിവൈഎസ്‌പി സികെ സുനിൽ കുമാർ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി എം സുനിൽ കുമാർ എന്നിവർ നേതൃത്വം നൽകി.
അവശ്യസാധനങ്ങളുമായി രണ്ടാമത്തെ വാഹനം
വയനാട് ദുരന്തത്തിനിരയായവര്‍ക്ക് ദുരിതാശ്വാസ സഹായമെത്തിക്കാന്‍ കാസര്‍കോട് ജില്ലാ ഭരണസംവിധാനവും ജില്ലാ പഞ്ചായത്തും രംഗത്തുണ്ട്. അവശ്യസാധന കിറ്റുകളുമായി പുറപ്പെടുന്ന രണ്ടാമത്തെ വാഹനം കാസര്‍കോട് സിവില്‍ സ്‌റ്റേഷനില്‍ നിന്നും പുറപ്പെട്ടു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍, വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ രേഖകള്‍ നല്‍കി യാത്രയാക്കി.
എന്‍ഡോസള്‍ഫാന്‍ ഡെപ്യൂട്ടി കളക്ടര്‍ പി. സുര്‍ജിത്, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അജിത് ജോണ്‍, ഹുസൂര്‍ ശിരസ്തദാര്‍ ആര്‍. രാജേഷ്, കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് എഎന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ കളക്ഷന്‍ സെന്ററില്‍ പ്രവര്‍ത്തിച്ചു. ഹോസ്ദുര്‍ഗ്ഗ് താലൂക്കില്‍ സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ്, താഹ്‌സില്‍ദാര്‍ എം.മായ എന്നിവരുടെ നേതൃത്വത്തില്‍ അവശ്യ സാധന ശേഖരണ കേന്ദ്രം പ്രവര്‍ത്തിച്ചു.
വയനാട്ടിലേക്ക് സഹായസ്തമെത്തിച്ച് ചെമ്പകം പൂക്കുമിടം ചാരിറ്റി കൾച്ചറൽ ഫോറം
കാസർകോട്: ഉരുൾപൊട്ടിലിൽ ദുരന്തഭൂമിയായി മാറിയ വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കാസർകോട് ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടുകൂടി ചെമ്പകം പൂക്കുമിടം ചാരിറ്റി ആൻഡ് കൾച്ചറൽ ഫോറം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ വസ്തുക്കൾ ലോറിയിൽ കയറ്റിയയച്ചു.
സന്നദ്ധ സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നും കാസർകോട് ജില്ലാ ഭരണകൂടം ശേഖരിച്ച ആവശ്യസാധനങ്ങൾ കൂടി ഇതോടൊപ്പം കയറ്റിയയച്ചു. ചെമ്പകം പൂക്കിമിടം അഡ്മിൻ കമ്മിറ്റി അംഗങ്ങളായ ദീപ സതീഷ്, ഉഷാ സുകുമാരൻ അംഗങ്ങളായ സുധീഷ് കാടകം, സതീശൻ കുറ്റിപ്പുറം എന്നിവർ നേതൃത്വം നൽകി.