Reception | രാജ്‌മോഹൻ ഉണ്ണിത്താന് മുസ്ലിം ലീഗ് കാസർകോട് ജില്ലാ ഓഫീസിൽ ഊഷ്‌മള സ്വീകരണം
മുസ്ലിം ലീഗിന്റെ ഉറച്ച പിന്തുണയും പ്രവർത്തനങ്ങളും ഉണ്ണിത്താന്റെ വമ്പൻ ജയത്തിന് കാരണമായി.
കാസർകോട്: (KasaragodVartha) ലോക്സഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് പ്രവർത്തകരുടെ പ്രവർത്തനം തുല്യതയില്ലാത്തതാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം പി പറഞ്ഞു. 1,00,649 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇത്തവണ രാജ്മോഹൻ ഉണ്ണിത്താൻ കാസർകോട് മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. ഉണ്ണിത്താന് 4,90,659 വോട്ട് ലഭിച്ചപ്പോൾ എൽഡിഎഫ് സ്ഥാനാർഥി എം വി ബാലകൃഷ്ണന് 3,90,010 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ.
എൻഡിഎയ്ക്കുവേണ്ടി മത്സരിച്ച ബി.ജെ.പി.യിലെ എം.എൽ.അശ്വിനിക്ക് 2,19,558 വോട്ട് ലഭിച്ചു. എകെജിക്കും പി കരുണാകരനും പിന്നാലെ മണ്ഡലത്തിലെ മൂന്നാമത്തെ ഉയർന്ന ഭൂരിപക്ഷമാണ് ഇത്തവണ ഉണ്ണിത്താൻ നേടിയതെന്ന പ്രത്യേകതയുണ്ട്. മുസ്ലിം ലീഗിന്റെ ഉറച്ച പിന്തുണയും പ്രവർത്തനങ്ങളും ഉണ്ണിത്താന്റെ വമ്പൻ ജയത്തിന് കാരണമായി.
ലോകസഭാ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ ശേഷം ജില്ലാ ലീഗ് ഓഫീസിലെത്തിയ എംപിക്ക് ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തിൽ ഊഷ്മളായ സ്വീകരണമാണ് നൽകിയത്. പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ അബ്ദുൽ റഹ്മാൻ സ്വാഗതം പറഞ്ഞു. എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, പി.എം. മുനീർ ഹാജി, എ.കെ.എം അഷറഫ് എം. എൽ. എ, എം.ബി യൂസുഫ്, എ. എം. കടവത്ത്, എം. അബ്ബാസ്, എ. ബി. ശാഫി, അബ്ദുല്ല കുഞ്ഞി ചെർക്കള, അസീസ് മരിക്കെ, കല്ലട്ര അബ്ദുൽ ഖാദർ, ടി.എം ഇഖ്ബാൽ, കെ.ബി. മുഹമ്മദ് കുഞ്ഞി, അബ്ബാസ് ബീഗം, അഷറഫ് എടനീർ, സഹീർ ആസിഫ്, അനസ് എതിർത്തോട്, മുംതാസ് സമീറ, ഷാഹിന സലീം, കലാഭവൻ രാജു, ഖാലിദ് ബിലാൽ പാഷ, സി.എ. അബ്ദുല്ല കുഞ്ഞി ഹാജി, അൻവർ കോളിയടുക്കം, അബ്ദുല്ല മാദേരി, ഒ.കെ ഇബ്രാഹിം സംബന്ധിച്ചു.