city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Prakash Javadekar | 'ആനുകൂല്യ വിതരണത്തിൽ മോദി സർകാരിന് വിവേചനമില്ല'; ഈ തിരഞ്ഞെടുപ്പിൽ കേരളത്തിലും മാറ്റം സംഭവിക്കുമെന്ന് പ്രകാശ് ജാവ്ദേകർ

കാസർകോട്: (KasaragodVartha) മോദി ഭരണത്തിൽ വിവേചനം ഇല്ലെന്നും മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി എല്ലാ പൗരൻമാരും ഏതെങ്കിലും കേന്ദ്രപദ്ധതിയുടെ ഗുണഭോക്താക്കളാണെന്നും മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവ്ദേകർ പറഞ്ഞു. കാസർകോട്ട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Prakash Javadekar | 'ആനുകൂല്യ വിതരണത്തിൽ മോദി സർകാരിന് വിവേചനമില്ല'; ഈ തിരഞ്ഞെടുപ്പിൽ കേരളത്തിലും മാറ്റം സംഭവിക്കുമെന്ന് പ്രകാശ് ജാവ്ദേകർ

കേരളത്തിൽ ഇത്തവണത്തെ തിരഞ്ഞെടുപ്പ് ചിത്രം വ്യത്യസ്തമാണ്. 2019-ൽ കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന വോടർമാർ രാഹുൽഗാന്ധി ഭാരത പ്രധാനമന്ത്രി ആകുമെന്ന് വിശ്വസിച്ചിരുന്നു .അതുകൊണ്ട് തന്നെ കോൺഗ്രസ് നേട്ടമുണ്ടാക്കി. പക്ഷേ ഇത്തവണ അങ്ങനെ ആരും കരുതുന്നില്ല എന്ന് മാത്രമല്ല ഇത്തവണ മോദി തന്നെ പ്രധാനമന്ത്രി ആകുമെന്ന് കരുതുകയും ചെയ്യുന്നു. അത് കൊണ്ട് തന്നെ ഈ തിരഞ്ഞെടുപ്പിൽ കേരളത്തിലും മാറ്റം സംഭവിക്കും.

5.8 കോടി ആളുകൾക്ക് കോവിഡ് വാക്സിൻ നൽകി. കഴിഞ്ഞ 40 മാസങ്ങളായി 1.5 കോടി ആളുകൾക്ക് സൗജന്യ അരി ലഭിക്കുന്നു. അത് ഇനിയും 60 മാസങ്ങൾ കൂടി തുടരും. ഇത് ലോകത്തിലെ തന്നെ ചരിത്ര സംഭവമാണ്. സംരംഭങ്ങൾക്ക് 50,000 രൂപ മുതൽ 10 ലക്ഷം വരെ വായ്പ ലഭിക്കുന്ന മുദ്രാ യോജനയുടെ ഉപഭോക്താക്കൾ 50 ലക്ഷമാണ്. 10 ലക്ഷം വീടുകളിൽ ജൽ ജീവൻ മിഷൻ പദ്ധതിക്ക് കീഴിൽ വാട്ടർ ടാപ് കണക്ഷനുകൾ, 32 ലക്ഷം കർഷകർക്ക് കിസാൻ സമ്മാന നിധി പ്രകാരം 32,000 രൂപ വീതം ലഭിച്ചു. നാല് ലക്ഷം സ്ത്രീകൾക്ക് ഉജ്ജ്വല ഗ്യാസ് പദ്ധതിക്ക് കീഴിൽ 500 രൂപ സബ്സിഡി നിരക്കിൽ പാചകവാതക സിലിണ്ടറുകൾ ലഭിക്കുന്നു.

ഗോവയിലും കർണാടകയിലും ലഭിക്കുന്നതിൽ നിന്നും 10 - 12 രൂപ അധിക നിരക്കിലാണ് കേരളത്തിൽ ഡീസൽ, പെട്രോൾ ഉൽപന്നങ്ങൾ ലഭിക്കുന്നത്. കേരളത്തിൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു മെഡികൽ കോളജിന് തറക്കല്ലിട്ടാൽ അടുത്ത തെരഞ്ഞെടുപ്പ് സമയത്താണ് അതിൻ്റെ അടിസ്ഥാന നിർമ്മിതി പൂർത്തിയാകുന്നത്. എന്നാൽ മോദി സർകാർ ഒരു നിർമാണം തുടങ്ങിയാൽ അത് എത്രയും വേഗത്തിൽ പൂർത്തീകരിക്കും.

കൊച്ചി കപ്പൽ നിർമ്മാണ ശാല, കൊച്ചി മെട്രോ വികസനങ്ങൾ പൂർത്തിയായി. ആഗോള തലത്തിൽ ഭാരതത്തിൻ്റെ പ്രതിച്ഛായ തന്നെ മാറി. യുക്രൈനിൽ യുദ്ധ ഭൂമിയിൽ നിന്നും സുരക്ഷിതമായി മടങ്ങിയെത്തിയ യുവാക്കളാണ് തിരഞ്ഞെടുപ്പിന് കെട്ടിവെക്കാനുള്ള തുക വി. മുരളീധരന് നൽകിയത്. മണിപ്പൂരിൽ ഇരു വംശങ്ങൾ തമ്മിലുള്ള കലാപത്തെ സാമുദായിക സംഘർഷമായി ചിത്രീകരിക്കാൻ ശ്രമം നടന്നെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു. എൻഡിഎ ലോകസഭാ മണ്ഡലം ചെയർമാൻ രവീശ തന്ത്രി കുണ്ടാർ, ബിജെപി സംസ്ഥാന സെക്രടറി കെ. രഞ്ജിത്ത്, ജില്ലാ ജെനറൽ സെക്രടറിമാരായ എ വേലായുധൻ, വിജയ് റൈ എന്നിവർ പങ്കെടുത്തു.
  
Prakash Javadekar | 'ആനുകൂല്യ വിതരണത്തിൽ മോദി സർകാരിന് വിവേചനമില്ല'; ഈ തിരഞ്ഞെടുപ്പിൽ കേരളത്തിലും മാറ്റം സംഭവിക്കുമെന്ന് പ്രകാശ് ജാവ്ദേകർ

Keywords: Nomination, Politics, Election, Kasargod, Malayalam News, Prakash Javadekar, Narendra Modi, BJP, Media, Rahul Gandhi, Kerala, Election, Prime Minister, Covid, Vaccine, Kochi, Metro,   Prakash Javadekar said that will be a change in Kerala in this election.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia