Found Dead | തൃക്കരിപ്പൂരിൽ പോളിടെക്നിക് വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
Updated: May 17, 2024, 11:18 IST
* കംപ്യൂടർ എൻജിനീയറിങ് രണ്ടാം സെമസ്റ്റർ വിദ്യാർഥിയാണ്
തൃക്കരിപ്പൂർ: (KasaragodVartha) പോളിടെക്നിക് വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റാരിക്കാൽ ഭീമനടി മാങ്ങോട് വിലങ്ങിലെ ഗംഗാധരൻ - സുശീല ദമ്പതികളുടെ മകൻ അഭിജിത് ഗംഗാധരൻ (20) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് നടക്കാവിലെ ഹോസ്റ്റൽ മുറിയിലെ ജനാലകമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കംപ്യൂടർ എൻജിനീയറിങ് രണ്ടാം സെമസ്റ്റർ വിദ്യാർഥിയാണ്. പഠനത്തിൽ മിടുക്കനായിരുന്ന വിദ്യാർഥിയുടെ ആകസ്മിക മരണം അധ്യാപകരെയും സഹപാഠികളെയും കണ്ണീരിലാഴ്ത്തി. ചന്തേര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.