city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Products | ഭിന്നശേഷിക്കാരായ വിദ്യാർഥികൾ നിർമിച്ച വിവിധ തരം ഉത്പന്നങ്ങൾ കാഞ്ഞങ്ങാട്ടെ ഓണച്ചന്തയിൽ; നഗരത്തിൽ എത്തുന്നവർ ഇവരുടെ സ്റ്റോളിലും ഒന്ന് കയറണം

differently-abled students showcase their products at kanhan
Photo: Arranged
* ഭിന്നശേഷിക്കാരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
* വിദ്യാർഥികൾ സ്വയം നിർമിച്ച ഉത്പന്നങ്ങളാണ്.

കാഞ്ഞങ്ങാട്: (KasargodVartha) ഭിന്നശേഷിക്കാരായ വിദ്യാർഥികൾ നിർമിച്ച വിവിധ തരം ഉത്പന്നങ്ങൾ കാഞ്ഞങ്ങാട്ടെ ഓണച്ചന്തയിലേക്ക്. തങ്ങളും മറ്റുള്ളവരിൽ നിന്നും ഒട്ടും പിന്നിലല്ലെന്ന് തെളിക്കുന്ന ഉത്പന്നവുമായാണ് ഇവർ എത്തിയിരിക്കുന്നത്. കാഞ്ഞങ്ങാട്ടിലെ പെട്രോൾ പമ്പിന് സമീപത്താണ് ഇവരുടെ സ്റ്റോൾ പ്രവർത്തിക്കുന്നത്. നഗരത്തിൽ എത്തുന്നവർ ഇവരുടെ സ്റ്റോളിലും ഒന്ന് കയറണമെന്ന അഭ്യർഥനയാണ് ഇവരെ ഇതിന് പ്രാപ്തരാക്കിയ സ്പെഷ്യൽ സ്കൂൾ അധികൃതർ പറയുന്നത്. 

differently-abled students showcase their products at kanhan

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ എൻഡോസൾഫൻ ദുരിത ബാധിതർക്കും ഭിന്നശേഷിക്കാർക്കും വേണ്ടിയുള്ള സംയോജിത ഉപജീവന പദ്ധതി (ഐ-ലീഡ്) യുടെ ഭാഗമായാണ് ജില്ലയിലെ മാതൃക ശിശു പുനരധിവാസ കേന്ദ്രത്തിലെയും (എംസിആർസി), ബഡ്‌സ് സ്‌കൂളിലെയും വിദ്യാർഥികൾ നിർമിച്ച ഉത്പന്നങ്ങൾ വിൽക്കുന്ന ആദ്യ സ്റ്റോൾ കാഞ്ഞങ്ങാട്ടെ ഓണച്ചന്തയിൽ തുറന്നിരിക്കുന്നത്.

differently-abled students showcase their products at kanhan

ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് അവരുടെ കൈകൊണ്ട്  നിർമിച്ച സൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനും വിൽക്കുന്നതിനുമുള്ള ഒരു പ്ലാറ്റ്ഫോം നൽകി അവരുടെ വളർച്ചയ്ക്കും വികാസത്തിനും പ്രോത്സാഹനം നൽകികൊണ്ട് ശാക്തീകരിക്കുകയാണ് ഇത്തരം സ്റ്റോളുകൾ കൊണ്ട് ലക്ഷ്യമിടുന്നത്. ഓണാഘോഷത്തിന്റെ തിരക്കിനിടയിലും ഇവരുടെ കൊച്ചു സ്റ്റോളിനെ ജനങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിട്ടുണ്ട്. 

differently-abled students showcase their products at kanhan

സ്റ്റോളിൽ പ്രദർശിപ്പിച്ചിരിക്കുന്ന എല്ലാ ഉത്പന്നങ്ങളും വിദ്യാർഥികൾ  നിർമിച്ചതാണെന്നും, അധ്യാപകരുടെ   പരിശീലനത്തിൽ വിദ്യാർഥികളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ നല്ല അവസരമായി ഇത് അവർ ഉപയോഗിക്കുന്നുണ്ടെന്നും പെർള സ്പെഷ്യൽ സ്കൂൾ പ്രതിനിധിയായ സജി വർഗീസ് പറഞ്ഞു. വരും ദിവസങ്ങളിൽ ഇവരുടെ സ്റ്റോളിലേക്ക് ആളുകൾ കൂടുതലായി എത്തുമെന്നാണ് കരുതുന്നത്. 

differently-abled students showcase their products at kanhan

ചവിട്ടി, സഞ്ചി, ഫിനോയിൽ, സോപ്, ചന്ദനത്തിരി, സോപ് ലിക്വിഡ്, മിസ് കവർ, മേശവിരി, ഡിഷ് വാഷ്, നോട് ബുക്, ഉപ്പിലിട്ടത് തുടങ്ങി നിരവധി ഉത്പന്നങ്ങളാണ് ഇവരുടെ സ്റ്റോളിൽ വിൽപനയ്ക്ക് വെച്ചിരിക്കുന്നത്. പെർള ബെദ്രംപള്ളയിലെ നവജീവന സ്പെഷ്യൽ സ്കൂൾ, പെരിയയിലെ മഹാത്മാ മോഡൽ ബഡ്‌സ് സ്കൂൾ, കാഞ്ഞങ്ങാട് റോടറി സ്പെഷ്യൽ സ്കൂൾ എന്നിവിടങ്ങളിൽ വിദ്യർത്ഥികളാണ് തങ്ങൾ  ഉണ്ടാക്കിയ ഉത്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ രംഗത്തുള്ളത്. 

differently-abled students showcase their products at kanhan

സെപ്റ്റംബർ 14 വരെ ഇവരുടെ സ്റ്റോളുകൾ പ്രവർത്തിക്കുമെന്ന് റോടറി സ്പെഷ്യൽ സ്കൂളിലെ ടി സലീം  പറഞ്ഞു. തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാൻ മികച്ച അവസരമാണിതെന്നും ആളുകൾ സഹകരിക്കുന്നത്തിൽ സന്തോഷമുണ്ടെന്നും ഇത് തങ്ങൾക്ക് കരുത്ത് പകരുമെന്നും സ്റ്റോളിലെ കച്ചവടക്കാരായ കുട്ടികൾ പറഞ്ഞു. കുട്ടികളുടെ രക്ഷിതാക്കളുടെ വലിയ പിന്തുണയാണ് എല്ലാത്തിനുമുപരി ഇവരുടെ ചാലകശക്തി.

differently-abled students showcase their products at kanhan

#Kerala #Kanhangad #Onam #differentlyabled #handicrafts #I-LEAD #inclusion

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia