Crime | 'മറ്റൊരു കവർച്ച കേസിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടെ ലാപ്ടോപ് മോഷണം തെളിഞ്ഞു'; കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
● മഞ്ചേശ്വരം സ്റ്റേഷനിൽ മാത്രം അഞ്ചിൽ അധികം കേസുകൾ.
● ഒരു വീട്ടിൽ നിന്നാണ് ലാപ്ടോപ് മോഷണം പോയിരുന്നത്.
● തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കും.
മഞ്ചേശ്വരം: (KasargodVartha) മറ്റൊരു കവർച്ച കേസിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടെ ലാപ്ടോപ് മോഷണം തെളിഞ്ഞു. സംഭവുമായി ബന്ധപ്പെട്ട മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ഹനീഫ് എന്ന ഗോളി ഹനീഫിനെ മഞ്ചേശ്വരം ഇൻസ്‌പെക്ടർ ടോൾസൺ ജോസഫ്, എസ് ഐ നിഖിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തും.
മഞ്ചേശ്വരം സ്റ്റേഷനിൽ മാത്രം ബൈക് മോഷണം ഉൾപ്പെടെ അഞ്ചിൽ അധികം കേസുകൾ ഇയാൾക്കെതിരെ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതുകൂടാതെ കർണാടക, ബദിയടുക്ക സ്റ്റേഷനുകളിൽ കേസുകൾ ഉണ്ട്. കർണാടക പൊലീസ് അന്വേഷിക്കുന്ന പ്രധാന പ്രതികളിൽ ഒരാളാണ് ഹനീഫെന്നും കൂട്ടിച്ചേർത്തു.
വോർക്കാടി പഞ്ചായതിലെ കുട്ടകജെ എന്ന സ്ഥലത്തെ ഒരു വീട്ടിൽ നിന്നാണ് ലാപ്ടോപ് മോഷണം പോയിരുന്നത്. ഈ കവർച്ചയിലാണ് പ്രതി കുറ്റസമ്മതം നടത്തിയത്. പ്രതിയെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കും.