Accident | 2 ദിവസം മുമ്പ് വിവാഹിതയായ നവവധു വാഹനാപകടത്തിൽ മരിച്ചു; ഭർത്താവിന് ഗുരുതരം
മംഗ്ളുറു: (KasargodVartha) രണ്ട് ദിവസം മുമ്പ് വിവാഹിതയായ നവവധു വാഹനാപകടത്തിൽ മരിച്ചു. ഭർത്താവിന് ഗുരുതരമായി പരുക്കേറ്റു. ദേശീയപാതയിൽ തലപ്പാടിയിൽ ശനിയാഴ്ചയാണ് അപകടം സംഭവിച്ചത്. പെർണയ്ക്കടുത്ത ഒദ്യഡഗയ സ്വദേശിയായ അനീഷ് കൃഷ്ണയുടെ മാനസയാണ് മരിച്ചത്. അനീഷ് കൃഷ്ണയെ മംഗ്ളൂറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മംഗ്ളുറു ഭാഗത്തേക്ക് പോവുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ചിരുന്ന ആൾടോ കാർ നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
സെപ്റ്റംബർ അഞ്ചിന് ദന്തഡ്ക ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ക്ഷേത്രദർശനം കഴിഞ്ഞ് അനീഷിൻ്റെ ബന്ധുവിന്റെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ദാരുണാപകടം. ഇരുവരും മംഗ്ളൂറിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു.