Festival Market | വിലക്കുറവിൽ സാധനങ്ങൾ വാങ്ങാം; കൺസ്യൂമർഫെഡ് ക്രിസ്മസ്-പുതുവത്സര വിപണി 23 മുതൽ
● അരി, പഞ്ചസാര, ചെറുപയർ, മുളക്, മല്ലി, വെളിച്ചെണ്ണ, കടല തുടങ്ങിയ അവശ്യ സാധനങ്ങൾ സബ്സിഡിയോടുകൂടി ലഭ്യമാക്കുന്നതാണ് ഈ വിപണിയുടെ പ്രത്യേകത.
● നോൺ സബ്സിഡി ഉൽപ്പന്നങ്ങളും മാർക്കറ്റ് വിലയേക്കാൾ വിലകുറച്ചു ലഭിക്കും.
● ക്രിസ്മസ്-പുതുവത്സര കേക്ക്, ത്രിവേണി നോട്ട് ബുക്ക് എന്നിവയും വിപണിയിൽ ലഭ്യമാണ്.
കാഞ്ഞങ്ങാട്: (KasargodVartha) കാസർകോട് ജില്ലയിൽ സഹകരണ വകുപ്പിന്റെ കൺസ്യൂമർഫെഡ് ക്രിസ്മസ്-പുതുവത്സര വിപണി 23ന് തുടങ്ങും. സൂപ്പർമാർക്കറ്റിലും ത്രിവേണി ജില്ലാ ആസ്ഥാനത്തും സംഘടിപ്പിക്കുന്ന ഈ വിപണി ജനുവരി ഒന്ന് വരെ തുടരും.
അരി, പഞ്ചസാര, ചെറുപയർ, മുളക്, മല്ലി, വെളിച്ചെണ്ണ, കടല തുടങ്ങിയ അവശ്യ സാധനങ്ങൾ സബ്സിഡിയോടുകൂടി ലഭ്യമാക്കുന്നതാണ് ഈ വിപണിയുടെ പ്രത്യേകത. ഇതോടൊപ്പം ത്രിവേണി തേയില, ബിരിയാണി അരി, ആട്ട, റവ, മൈദ അരിപ്പൊടി തുടങ്ങിയ നോൺ സബ്സിഡി ഉൽപ്പന്നങ്ങളും മാർക്കറ്റ് വിലയേക്കാൾ വിലകുറച്ചു ലഭിക്കും.
ക്രിസ്മസ്-പുതുവത്സര കേക്ക്, ത്രിവേണി നോട്ട് ബുക്ക് എന്നിവയും വിപണിയിൽ ലഭ്യമാണ്. കണ്ണൂർ റീജിയണിലെ കണ്ണൂർ, കാസർകോട് ജില്ലകളിലായി 15 കേന്ദ്രങ്ങളിലായാണ് ഈ വിപണി സംഘടിപ്പിച്ചിരിക്കുന്നത്. കാസർകോട് ജില്ലാ വിപണി കാഞ്ഞങ്ങാട് അലാമിപ്പള്ളി പീപ്പിൾസ് വെൽഫയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി കെട്ടിടത്തിലാണ്.
ഡിസംബർ 24 ന് രാവിലെ ഒമ്പതിന് നഗരസഭ ചെയർപേഴ്‌സൺ കെ വി സുജാത വിപണി ഉദ്ഘാടനം ചെയ്യും. ഒരു കാർഡിന് 8 കിലോ അരിയാണ് നൽകുന്നത്. ജയ, കുറുവ, കുത്തരി എന്നീ ഇനം അരികൾക്ക് കിലോയ്ക്ക് 33 രൂപയും, പച്ചരിക്ക് 29 രൂപയും, പഞ്ചസാരക്ക് 33 രൂപയും നിശ്ചയിച്ചിട്ടുണ്ട്. മറ്റ് സാധനങ്ങളുടെ വിലയും സബ്സിഡി നിരക്കിൽ തന്നെയാണ്.
വിലയിങ്ങനെ
ജയ, കുറുവ, കുത്തരി – 33 രൂപ
പച്ചരി – 29 രൂപ
പഞ്ചസാര – 33 രൂപ
ചെറുപയർ – 90 രൂപ
വൻ കടല – 69 രൂപ
ഉഴുന്ന് – 95 രൂപ
വൻപയർ – 79 രൂപ
തുവര – 115 രൂപ
മുളക് (അര കിലോ – 73 രൂപ)
മല്ലി (അര കിലോ - 39 രൂപ)
വെളിച്ചെണ്ണ (അര ലിറ്റർ –167 രൂപ)
വാർത്താസമ്മേളനത്തിൽ കൺസ്യൂമർഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടർ വി കെ രാജൻ, ജില്ലാ മാർക്കറ്റിങ് മാനേജർ കെ വി വേണുഗോപാലൻ, അസി. റീജിയണൽ മാനേജർ കെ സുധീർബാബു, മാർക്കറ്റിങ് കോഡിനേറ്റർ ബാബുരാജ്, എൻ പ്രിയേഷ് എന്നിവർ പങ്കെടുത്തു.
#ChristmasMarket #Consumerfed #Kasargod #Discounts #Shopping #NewYear