Office Bearers | കാസർകോട് പ്രസ് ക്ലബിന് പുതിയ ഭാരവാഹികൾ; നടന്നത് വാശിയേറിയ തിരഞ്ഞെടുപ്പ്; സിജു കണ്ണൻ പ്രസിഡന്റ്, പ്രദീപ് ജെനറൽ സെക്രടറി
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് 17 വോട് നേടി അബ്ദുല്ല കുഞ്ഞി ഉദുമയും (ചന്ദ്രിക) ജോയിന്റ് സെക്രടറി സ്ഥാനത്തേക്ക് പുരുഷോത്തമ പെർള (വിജയവാണി) 18 വോടും നേടി വിജയിച്ചു
കാസർകോട്: (KasaragodaVartha) പ്രസ് ക്ലബിന് പുതിയ ഭാരവാഹികളായി. തിങ്കളാഴ്ച നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ പ്രസിഡന്റായി സിജു കണ്ണൻ (കൈരളി) വിജയിച്ചു. ആകെ പോൾ ചെയ്‌ത 29 വോടിൽ 21 വോട് നേടിയാണ് സിജു കണ്ണൻ തിരഞ്ഞെടുക്കപ്പെട്ടത്. ജെനറൽ സെക്രടറി സ്ഥാനത്തേക്ക് മത്സരിച്ച പ്രദീപ് നാരായണൻ (മാതൃഭൂമി) 19 വോട് നേടി വിജയിച്ചു.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് 17 വോട് നേടി അബ്ദുല്ല കുഞ്ഞി ഉദുമയും (ചന്ദ്രിക) ജോയിന്റ് സെക്രടറി സ്ഥാനത്തേക്ക് പുരുഷോത്തമ പെർള (വിജയവാണി) 18 വോടും നേടി വിജയിച്ചു. ട്രഷററായി സുരേന്ദ്രൻ മടിക്കൈ (ദേശാഭിമാനി) നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
എക്സിക്യൂടീവ് അംഗങ്ങളായി ശാഫി തെരുവത്ത് (ഉത്തരദേശം), ഷൈജു പിലാത്തറ (കൈരളി), രഞ്ജിത്ത് മന്നിപ്പാടി (റിപോർടർ ടിവി), സതീശൻ കരിച്ചേരി (ഫ്രീലാൻസ്) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ഫൈസൽ ബിൻ അഹ്‌മദ് (ഏഷ്യാനെറ്റ്) വരണാധികാരിയും നാരായണൻ കരിച്ചേരി (പി ടി ഐ) ഉപവരണാധികാരിയുമായിരുന്നു.