Inauguration | പയോട്ടയിലെ ആഇശ മസ്ജിദിന്റെ ഉദ്‌ഘാടനം നിർവഹിച്ചു
● നിരവധി മതപണ്ഡിതരും പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
വിദ്യാനഗർ: (KasargodVartha) പുതുതായി നിർമിച്ച പയോട്ട ന്യൂ സ്ട്രീറ്റിലെ ആഇശ മസ്‌ജിദ് തുറന്നുകൊടുത്തു. അസർ നിസ്‌കാരത്തിന് നേതൃത്വം നൽകി സമസ്‌ത ഉപാധ്യക്ഷൻ യു എം അബ്ദുർ റഹ്‌മാൻ മൗലവി ഉദ്ഘാടനം നിർവഹിച്ചു. മുഈനുദ്ദീൻ ഹാജി തളങ്കരയുടെ സഹായത്തോടെയായിരുന്നു മസ്ജിദിന്റെ നിർമാണം.
ചടങ്ങിൽ മസ്ജിദ് പ്രസിഡന്റ് കെകെ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സയ്യിദ് എൻപിഎം ഫസൽ കോയമ്മ തങ്ങൾ പ്രാർഥന നടത്തി. അബ്ദുൽ മജീദ് ബാഖവി കൊടുവള്ളി ഉദ്‌ഘാടന പ്രഭാഷണവും പി വി അബ്ദുസ്സലാം ദാരിമി ഉദ്ബോധനവും നടത്തി.
എൻ എ നെല്ലിക്കുന്ന് എംഎൽഎ, ഖാദർ ബദ്‌രിയ, മുഈനുദ്ദീൻ ഹാജി തളങ്കര എന്നിവർ മുഖ്യാതിഥികളായിരുന്നു. അബ്ദുൽ കരീം ഫൈസി കുൻതൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു. നിരവധി മതപണ്ഡിതരും പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
#mosqueinauguration #Kerala #Payyot #Islam #community #religious