city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Incident | വന്ദേ ഭാരത് കടന്നുപോകുന്നതിനിടെ പയ്യന്നൂരിൽ പ്ലാറ്റ്ഫോമിൽ കോൺക്രീറ്റ് മിക്സിങ് യൂണിറ്റ് കൊണ്ട് നിർമാണ പ്രവർത്തനം; ട്രെയിൻ പെട്ടെന്ന് ബ്രേകിട്ട് നിർത്തിയതിനാൽ അപകടം ഒഴിവായി

Near Miss: Vande Bharat Express narrowly avoids accident due to construction work
Image Credit: Image Credit: Facebook / Vande Bharat Express
● വന്ദേ ഭാരത് കാസർകോട് നിന്നും തിരുവനന്തപുരത്തേക്കാണ് സഞ്ചരിച്ചിരുന്നത്.
● ആർപിഎഫ് കോൺക്രീറ്റ് മിക്സിങ് യൂണിറ്റ് 
ഓപറേറ്റർക്കെതിരെ കേസെടുത്തു.
● ഓപറേറ്റർക്ക് ലൈസൻസില്ലെന്ന് അധികൃതർ 

പയ്യന്നൂർ: (KasargodVartha) കാസർകോട് നിന്നും തിരുവനന്തപുരത്തേക്കുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ കടന്നു പോകുന്നതിനിടെ പയ്യന്നൂരിൽ പ്ലാറ്റ്ഫോമിൽ പാളത്തിനരികെ കോൺക്രീറ്റ് മിക്സിങ് യൂണിറ്റ് കൊണ്ട് നിർമാണ പ്രവർത്തനം നടത്തുന്നത് കണ്ട് ട്രെയിൻ പെട്ടെന്ന് ബ്രേകിട്ട് നിർത്തി.

വൻ അപകട സാധ്യതയാണ് ഒഴിവായത്. കോൺക്രീറ്റ് മിക്സിങ് യൂണിറ്റ് പ്ലാറ്റ്ഫോമിൽ നിന്നും നീക്കിയ ശേഷമാണ് വന്ദേ ഭാരത് യാത്ര പുനരാരംഭിച്ചത്. ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഇതെന്ന് റെയിൽവെ പൊലീസും ആർപിഎഫ് ഉദ്യോഗസ്ഥരും പറഞ്ഞു. സംഭവത്തിൽ കണ്ണൂർ ആർപിഎഫ് കോൺക്രീറ്റ് മിക്സിങ് യൂണിറ്റ് ഓപറേറ്റർക്കെതിരെ കേസെടുത്തു. 

ട്രെയിൻ കടന്നു പോകുമ്പോൾ മറ്റൊരു വാഹനവും പാളത്തിന് സമീപം ഉണ്ടാകരുതെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വികസന പ്രവർത്തനം നടന്നുവരികയാണ്. പ്ലാറ്റ്ഫോമിൻ്റെ നിർമാണ പ്രവൃത്തിക്കായാണ് കോൺക്രീറ്റ് മിക്സിങ് യൂണിറ്റ് അവിടെ കയറ്റിയതെന്ന് കരുതുന്നു.

ട്രെയിൻ എത്തുമ്പോൾ കോൺക്രീറ്റ് മിക്സിങ് യൂണിറ്റ് പ്ലാറ്റ്ഫോമിൽ തകൃതിയായ പണിയിലായിരുന്നു. ഇതുകണ്ട ലോകോ പൈലറ്റ് ബ്രേകിട്ട് ട്രെയിൻ നിർത്തുകയും അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു. കോൺക്രീറ്റ് മിക്സിങ് യൂണിറ്റ് ഓപറേറ്റർക്ക് ഇത് പ്രവർത്തിപ്പിക്കാനുള്ള ലൈസൻസില്ലെന്ന് ആർപിഎഫ് -റെയിൽവെ പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
 

#VandeBharat #RailwaySafety #Kerala #Accident #Construction #NearMiss

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia