Wonder | മനുഷ്യന്‍ വരച്ച് നിര്‍ത്തിയത് പ്രകൃതി പൂർത്തിയാക്കി; അപൂർവ കാഴ്‌ചയായി മസ്‌ജിദിന് മുന്നിലെ മതിൽ
● പ്രകൃതി മതിലിനെ ഒരു കാൻവാസാക്കി.
● കോളാമ്പിപ്പൂക്കൾ മതിലിൽ വിരിഞ്ഞു.
● കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപമാണ് മസ്ജിദ്.
കാഞ്ഞങ്ങാട്: (KasargodVartha) മനുഷ്യന്റെ കലയും പ്രകൃതിയുടെ സൗന്ദര്യവും ഒത്തുചേർന്ന് മസ്ജിദിന്റെ മതിൽ ഒരു വേറിട്ട കലാസൃഷ്ടിയായി മാറി. വർഷങ്ങൾക്ക് മുൻപ് ഒരു ചിത്രകാരൻ പാതിവഴിയിൽ നിർത്തിയ ചിത്രം, പ്രകൃതിയുടെ കരങ്ങളാൽ പൂർത്തിയായി. മതിലിൽ വരച്ച മരച്ചില്ലകളിൽ ഇപ്പോൾ കോളാമ്പിപ്പൂക്കൾ വിരിഞ്ഞിരിക്കുന്നു. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപം സലഫി മസ്‌ജിദിന് മുന്നിലാണ് ഈ മനോഹര കാഴ്ച.
വലിയ ഒരു മരവും അതിന്‍റെ ചില്ലകളുമായിരുന്നു ചിത്രകാരൻ വരച്ചത്. മതിൽ ചെറുതായതിനാൽ മരം മുഴുവൻ വരയ്ക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ പ്രകൃതി അതിനെ ഒരു കാൻവാസാക്കി, ഇലകളും പൂക്കളും കൊണ്ട് അത്ഭുതകരമായ ഒരു കാഴ്ച ഒരുക്കിയിരിക്കുകയാണ് ഇപ്പോൾ. ആരെയും മോഹിപ്പിക്കുന്ന മഞ്ഞ നിറത്തിലുളള കോളാമ്പി പൂക്കള്‍ മതിലില്‍ തീര്‍ത്ത വസന്തം ആരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്.
ഈ മസ്ജിദിന്റെ മുന്നിൽ കടന്നുപോകുന്ന എല്ലാവരും ഈ അപൂർവ കാഴ്ചയിൽ അത്ഭുതപ്പെടുന്നു. ചിലർ ഫോടോയും എടുക്കാറുണ്ട്. മനുഷ്യനും പ്രകൃതിയും ഒത്തുചേരുന്നത് എന്നും അപൂര്‍വ കാഴ്‌ചയാണ്. അതിന്‍റെ മനോഹാരിതയും കൂടും. അത്തരത്തിലുളള മനോഹര കാഴ്‌ചയാണ് പ്രകൃതി കാഞ്ഞങ്ങാട്ട് സമ്മാനിച്ചിരിക്കുന്നത്.
#Kerala #India #mosque #mural #nature #art #flowers #Kanhangad #unique #beautiful #wonderofnature #manandnature