city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Book released | ശാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ മുജീബ്‌ പട് ലയുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു

ദുബൈ: (www.kasargodvartha.com) ശാർജയിൽ നടക്കുന്ന 41-ാമത്‌ അന്താരാഷ്ട്ര പുസ്തകമേള (SIBF) യിൽ മുജീബ്‌ പട് ലയുടെ രണ്ട്‌ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. ഇറ്റാലിയൻ യുവ എഴുത്തുകാരിയും, തത്വചിന്തകയും, കവിയത്രിയുമായ ഡോ. സബ്രിന ലൈ (Dr. Sabrina Lei) യിൽ നിന്നും പുസ്തകങ്ങൾ മാധ്യമപ്രവർത്തകനും, ഗ്രന്ഥകാരനുമായ എ റശീദുദ്ദീൻ ഏറ്റുവാങ്ങി. ടിഇസിആർഡി (Tawasul Europe Center for Research and Dialogue - TECRD) ഡയറക്ടർ കൂടിയായ ഡോ. സബ്രിന ലൈയുടെ നിരവധി പുസ്തകങ്ങൾ വിവിധ ലോകഭാഷകളിലേക്ക്‌ വിവർത്തനം ചെയ്തിട്ടുണ്ട്.
  
Book released | ശാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ മുജീബ്‌ പട് ലയുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു

മുജീബ്‌ പട് ല രചിച്ച, ജീവിതത്തിലും, കരിയറിലും മാറ്റങ്ങൾ കൊണ്ടുവരാൻ ആവശ്യമായ പ്രചോദനങ്ങൾ ഉൾക്കൊള്ളിച്ചുള്ള 'Start From You' (നിങ്ങളിൽ നിന്നും തുടങ്ങുക), പ്രവർത്തന രംഗങ്ങളിൽ സർഗാത്മകത വികസിപ്പിക്കാൻ വഴികാട്ടിയായി 'Make, Trade and Master' എന്നീ പുസ്തകങ്ങളാണ് മേളയിൽ പ്രകാശനം ചെയ്തത്.
  
Book released | ശാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ മുജീബ്‌ പട് ലയുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു

95 രാഷ്ട്രങ്ങളിൽ നിന്നുള്ള 2,213 പ്രസാധകരുടെ 1.5 മില്യൺ പുസ്തകങ്ങളാണ് മേളയുടെ ഭാഗമാകുന്നത്‌. നൂറിലധികം എഴുത്തുകാരുടെയും, സാഹിത്യ വിദഗ്ദരുടെയും നേതൃത്വത്തിൽ പല പരിപാടികളും പുസ്തകമേളയുടെ ആകർഷണമാണ്. ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേള എന്ന പ്രശസ്തി തുടർചയായ രണ്ടാം തവണയും ശാർജ പുസ്തക മേള ഇതിനോടകം തന്നെ കൈവരിച്ചിട്ടുണ്ട്‌‌‌.

Keywords:  Dubai, UAE, News, Book, Book-release, Sharjah,  Mujeeb Patla's book released at Sharjah International Book Festival.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia