Power Outage | ശ്രദ്ധിക്കുക: കാസർകോട്ട് വിവിധയിടങ്ങളിൽ ഒരു മാസത്തേക്ക് വൈദ്യുതി വിതരണം തടസപ്പെടും
അധികൃതർ ജനങ്ങളോട് മുൻകൂട്ടി തയ്യാറെടുപ്പുകൾ നടത്താൻ നിർദേശിച്ചിട്ടുണ്ട്
കാസർകോട്: (KasargodVartha) ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഒരു മാസത്തേക്ക് വൈദ്യുതി വിതരണം തടസപ്പെടും. 110 കെ വി മൈലാട്ടി വിദ്യാനഗർ ഫീഡർ ശേഷി വർധിപ്പിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ ചൊവ്വാഴ്ച (ഓഗസ്റ്റ് 13) മുതൽ സെപ്റ്റംബർ 12 വരെ രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ച് വരെയാണ് വൈദ്യുതി വിതരണം തടസപ്പെടുക.
ഈ പ്രവൃത്തികളുടെ ഫലമായി വിദ്യാനഗർ, മഞ്ചേശ്വരം, കുബണൂർ, മുള്ളേരിയ എന്നീ 110 കെ വി സബ് സ്റ്റേഷനുകളിൽ നിന്നും, അനന്തപുരം, കാസർകോട് ടൗൺ, ബദിയടുക്ക, പെർള എന്നീ 33 കെ വി സബ്‌സ്റ്റേഷനുകളിലും നിന്നുമുള്ള വൈദ്യുതി വിതരണം ഭാഗികമായോ പൂർണമായോ തടസപ്പെടാനിടയുണ്ടെന്ന് മയിലാട്ടി മെയിന്റനന്‍സ് സബ്ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയര്‍ അറിയിച്ചു.
അധികൃതർ ജനങ്ങളോട് മുൻകൂട്ടി തയ്യാറെടുപ്പുകൾ നടത്താൻ നിർദേശിച്ചിട്ടുണ്ട്. പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ ജില്ലയിലെ വൈദ്യുതി വിതരണം കൂടുതൽ സുഗമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.