Minister | നീലേശ്വരം അപകടം: സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി പി രാജീവ്; 'കരിമരുന്ന് പ്രയോഗിക്കുമ്പോൾ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം'
● റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കും
● മന്ത്രി പി രാജീവ് അപകട സ്ഥലം സന്ദർശിച്ചു.
● എംഎൽഎ അടക്കമുള്ളവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു
നീലേശ്വരം: (KasargodVartha) വീരർക്കാവ് കളിയാട്ട മഹോത്സവത്തിൽ കരിമരുന്ന് പ്രയോഗത്തിനിടെ ഉണ്ടായ തീപ്പിടുത്തത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു. അപകടം നടന്ന സ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കരിമരുന്ന് പ്രയോഗിക്കുമ്പോൾ നിലവിലുള്ള മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
അപകട സ്ഥലം സന്ദർശിക്കുമ്പോൾ എ കെ എം അഷ്റഫ് എംഎൽഎ, ജില്ലാ കളക്ടർ കെ ഇമ്പശേഖർ, മുൻ എംപി കരുണാകരൻ, നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി, കൗൺസിലർ ഷജീർ തുടങ്ങിയവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
#NileshwaramAccident #Kerala #FireAccident #SafetyFirst #Investigation