Gathering | സ്‌നേഹ വിരുന്ന് ശ്രദ്ധേയമായി; സഅദിയ്യ മുന്നേറ്റത്തിന് പിന്തുണയുമായി പ്രാസ്ഥാനിക കുടുംബം
പ്രാസ്ഥാനിക കുടുംബത്തിന്റെ പിന്തുണയോടെ സഅദിയ്യയുടെ വേദി
ദേളി: (KasargodVartha) ജില്ലയിലെ പ്രാസ്ഥാനിക നേതൃത്ത്വത്തിനായി സഅദിയ്യ സംഘടിപ്പിച്ച സ്‌നേഹ വിരുന്ന് ശ്രദ്ധേയമായി. അരനൂറ്റാണ്ട് പിന്നിട്ട ജാമിഅ സഅദിയ്യയുടെ നവ മുന്നേറ്റങ്ങൾക്ക് പ്രാസ്ഥാനിക കുടുംബത്തിന്റെ പിന്തുണയുണ്ടാകുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് സംഗമം സമാപിച്ചത്. സഅദിയ്യയുടെ അമ്പത്തിയഞ്ചാം വാർഷികാഘോഷത്തിന് മുന്നോടിയായാണ് വിരുന്നൊരുക്കിയത്.
വയനാട്ടിൽ ഉണ്ടായ ദുരന്തത്തിൽ മരണമടഞ്ഞവർക്കായി പ്രാർത്ഥനയോടെ ആരംഭിച്ച സംഗമം, ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ജില്ലയിലെ സുന്നി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ഏകോപനം ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കാനുള്ള ചർച്ചകൾക്ക് വേദിയായി.
പരിപാടിക്ക് തുടക്കം കുറിച്ച് നടന്ന നൂറുൽ ഉലമാ മഖ്‌ബറ സിയാറത്ത് സയ്യിദ് ജലാലുദ്ധീൻ അൽ ഹാദി ആദൂർ നേതൃത്വം നൽകി. കേരള മുസ്ലിം ജമാഅത് സംസ്ഥാന ഉപാദ്യക്ഷൻ ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസിയുടെ അദ്ധ്യക്ഷതയിൽ, കേരളാ മുസ്ലിം ജമാഅത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ ഉദ്ഘാടനം ചെയ്തു. മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ ആമുഖ പ്രഭാഷണവും, മർസൂഖ് സഅദി പാപ്പിനശ്ശേരി, സുലൈമാൻ കരിവെള്ളൂർ എന്നിവർ വിഷയം അവതരിപ്പിച്ചു. പ്രളയ ദുരിതത്തിൽപെട്ടവർക്കുള്ള പ്രത്യേക പ്രാർത്ഥന സയ്യിദ് സൈനുൽ ആബിദീൻ അൽ അഹ്ദൽ കണ്ണവം നേതൃത്വം നൽകി.
പരിപാടിയിൽ സയ്യിദ് ഹാമിദ് ഇമ്പിച്ചി തങ്ങൾ ഖലീൽ സ്വലാഹ്, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ ബാഹാസൻ, സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, സയ്യിദ് ശിഹാബ് തങ്ങൾ ബേക്കൽ, സയ്യിദ് ജാഫർ സ്വാദിഖ് സഅദി മാണിക്കോത്ത്, സയ്യിദ് അലവി തങ്ങൾ ചെട്ടുംകുഴി, സയ്യിദ് ഹാമിദ് അൻവർ അൽ അഹ്ദൽ, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, അബ്ദുൽ കാദർ സഖാഫി കാട്ടിപ്പാറ, അബ്ദുറഹ്മാൻ അഹ്സനി, അബ്ദുൽ കരീം സഅദി ഏണിയാടി, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, നംഷാദ് ബേക്കൂർ, അബ്ദുല്ല ഹാജി ഷാർജ, അബൂബക്കർ ഹാജി ബേവിഞ്ച, സി പി അബ്ദുല്ല ഹാജി ചെരുമ്പ, അബ്ദുൽ ഖാദിർ ഹാജി മാന്യ എന്നിവർ സംബന്ധിച്ചു. കെ പി ഹുസൈൻ സഅദി കെ സി റോഡ് സ്വാഗതവും കൊല്ലമ്പാടി അബ്ദുൽ ഖാദർ സഅദി നന്ദിയും പറഞ്ഞു.