city-gold-ad-for-blogger

Booked | യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് പണവും സ്വര്‍ണവും കവര്‍ച ചെയ്ത സംഭവത്തില്‍ 4 പേര്‍ക്കെതിരെ കേസ്; കൊലപാതകം, വര്‍ഗീയ സംഘര്‍ഷം, കാപ എന്നീ കുറ്റങ്ങളില്‍ ജയിലില്‍ ആയിരുന്ന കുപ്രസിദ്ധ കുറ്റവാളി മഹേഷ് പിടിയില്‍

മഞ്ചേശ്വരം: (KasargodVartha) യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് പണവും സ്വര്‍ണവും കവര്‍ച ചെയ്ത സംഭവത്തില്‍ നാലുപേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ഇതില്‍ കൊലപാതകം, വര്‍ഗീയ സംഘര്‍ഷം, കാപ കേസുകളില്‍ പ്രതിയായി ജയിലില്‍നിന്ന് ഇറങ്ങിയ കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മഹേഷ് എന്ന യുവാവിനെ പൊലീസ് പിടികൂടി.
  
 Booked | യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് പണവും സ്വര്‍ണവും കവര്‍ച ചെയ്ത സംഭവത്തില്‍ 4 പേര്‍ക്കെതിരെ കേസ്; കൊലപാതകം, വര്‍ഗീയ സംഘര്‍ഷം, കാപ എന്നീ കുറ്റങ്ങളില്‍ ജയിലില്‍ ആയിരുന്ന കുപ്രസിദ്ധ കുറ്റവാളി മഹേഷ് പിടിയില്‍

മേയ് 10 ന് പുലര്‍ചെ ഒരു മണിക്ക് ഉപ്പള കടപ്പുറത്തുള്ള വീട്ടില്‍വെച്ച് പ്രതികള്‍ രാഘവേന്ദ്ര പ്രസാദ് (42) എന്നയാളെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചെന്നാണ് കേസ്. മഹേഷിനെ കൂടാതെ, കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൗശിക്ക്, നവനീത്, തിരിച്ചറിയാത്ത മറ്റൊരാള്‍ എന്നിവര്‍ ചേര്‍ന്നാണ് പഞ്ചുകൊണ്ട് മുഖത്തുകുത്തിയും വടി കൊണ്ട് അടിച്ചും നിലത്തിട്ട് ചവിട്ടിയും പരുക്കേല്‍പിച്ചതെന്നും യുവാവിന്റെ സ്വര്‍ണവും 13000 രൂപയും കവര്‍ച ചെയ്തുവെന്നുമാണ് പരാതി. മഹേഷിന്, രാഘവേന്ദ്ര പ്രസാദ് പണം നല്‍കാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായത്. ഐപിസി 341, 323, 324, 394 റെഡ് വിത് 34 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Keywords:  News, Four Booked, Police, Incident, Assaulting, Robbing Money, Gold, Manjeshwar: Four Booked against incident of assaulting youth and robbing money and gold.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia