Attack | മകനോടൊപ്പം ബൈകിൽ പോകുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണം; യുവാവിന് ഗുരുതരം; മംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റി
● ബുധനാഴ്ച രാത്രി 9.15 ഓടെ സംഭവം.
● കാൽ മുട്ട് തകർന്നു.
കാസര്‍കോട്: (KasargodVartha) മകനോടൊപ്പം ബൈകിൽ പോകുന്നതിനിടെ കാട്ടുപന്നിയുടെ ആക്രണത്തിൽ യുവാവിന് ഗുരുതരമായി പരുക്കേറ്റു. പെരുമ്പള സ്വദേശി അബ്ദുല്‍ ഖാദറി (47) നാണ് പരുക്കേറ്റത്. കാറഡുക്ക, പൂവടുക്കയിലെ ഹോടെല്‍ തൊഴിലാളിയായ അബ്ദുല്‍ ഖാദര്‍ ബുധനാഴ്ച രാത്രി 9.15 മണിയോടെ ജോലി കഴിഞ്ഞ് മകനൊപ്പം ബൈകില്‍ പെരുമ്പളയിലെ വീട്ടിലേക്ക് വരുന്നതിനിടയിലാണ് കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയായത്.
കോട്ടൂര്‍ അക്കര ഫൗണ്ടേഷന്‍ ബസ് സ്റ്റോപിന് സമീപത്ത് എത്തിയപ്പോഴാണ് വലിയ കാട്ടുപന്നി ഇവർക്കുമേൽ ചാടിവീണത്. അബ്ദുല്‍ ഖാദര്‍ ഉച്ചത്തിൽ നിലവിളിച്ചതോടെയാണ് കാട്ടുപന്നി ആക്രമണത്തിൽ നിന്നു പിന്മാറിയത്. കാല്‍മുട്ട് തകര്‍ന്ന ഇദ്ദേഹത്തെ ചെങ്കളയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി മംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റി
ഈ ഭാഗങ്ങളിൽ വന്യമൃഗങ്ങളുടെ ആക്രമണം വ്യാപകമായിട്ടുണ്ട്. രണ്ട് മാസം മുമ്പ് ഇരിയണ്ണി റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിനെ കുത്തിവീഴ്ത്തി കാട്ടുപോത്ത് കടന്നുപോയിരുന്നു. കാറിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കാർ ഭാഗികമായി തകർന്നിരുന്നു. ബസിൽ വരികയായിരുന്ന കർണാടകയിൽ പഠിക്കുന്ന മകളെ കൂട്ടിക്കൊണ്ട് വരാൻ പോകുമ്പോഴായിരുന്നു കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്.
#wildboarattack #Kerala #Kasaragod #animalattack #wildlife #safety