Found Dead | വെള്ളരിക്കുണ്ടിൽ പുഴയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
പൊലീസ് അന്വേഷണം തുടരുന്നു.
സുധീഷ് പുങ്ങംചാൽ
വെള്ളരിക്കുണ്ട്: (kasargodVartha) ബീവറേജ് ഔട്‍ലെറ്റിന് സമീപത്തെ പുഴയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാത്തിക്കരയിലെ ചന്ദ്രൻ (40) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടോടെയാണ് സംഭവം. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് വെള്ളരിക്കുണ്ട് ഇൻസ്‌പെക്ടർ ടി കെ മുകുന്ദന്റെ നേതൃത്വത്തിലുള്ള പൊലീസ് നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
പാത്തിക്കരയിലെ പരേതനായ പുത്തരിയൻ - പള്ളിച്ചി ദമ്പതികളുടെ മകനാണ്ചന്ദ്രൻ. അവിവാഹിതനാണ്.
സഹോദരങ്ങൾ: മാധവൻ, കോമൻ, രാജു വെളുത്തൻ, ഓമന, കല്യാണി.
മദ്യലഹരിയിൽ അബദ്ധത്തിൽ കാൽ തെന്നി പുഴയിലേക്ക് വീണതാകാമെന്നും പൊലീസ് വിശദമായി അന്വേഷിക്കുമെന്നും വെള്ളരിക്കുണ്ട് ഇൻസ്‌പെക്ടർ ടി കെ മുകുന്ദൻ പറഞ്ഞു.