city-gold-ad-for-blogger

UN Project | നീലേശ്വരം സ്വദേശിയായ സൈനിക മേജർ ഡോ. അഭിജിത്ത് സന്തോഷിന് പുതിയ ദൗത്യം; യുഎൻ സമാധാന സേനയുടെ ഭാഗമായി സുഡാനിലേക്ക്

Dr Abhijith
*  ഒരു വർഷത്തേക്കാണ് നിയമനം 
*  കാപ്റ്റൻ, മേജർ എന്നീ പദവികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട് 

കാഞ്ഞങ്ങാട്: (KasargodVartha) നീലേശ്വരം സ്വദേശി മേജർ ഡോ. അഭിജിത്ത് സന്തോഷ് യുഎൻ സമാധാന സേനയുടെ ഭാഗമായി സുഡാനിലേക്ക്. ഒരു വർഷത്തേക്കാണ് നിയമനം. ഇൻഡ്യൻ സൈന്യത്തിൽ മേജർ ആണ്. പൂനെ എഎഫ്എംസിയിൽ നിന്ന് 2018 ൽ മെഡികൽ ബിരുദം നേടിയ ശേഷമാണ് സൈന്യത്തിൽ ചേർന്നത്. തുടർന്ന് കാപ്റ്റൻ, മേജർ എന്നീ പദവികളിൽ ജമ്മു, രാജസ്താൻ, പഞ്ചാബ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു. 

ഇതിനിടെ വിശിഷ്ട സേവനത്തിന് കമാൻഡർ ഇൻ ചീഫിന്റെ കമന്റേഷൻ മെഡലും ലഭിച്ചു. കാഞ്ഞങ്ങാട്ടെ ദന്ത ഡോക്ടർ നീലേശ്വരം പേരാൽ കൃഷ്ണ സുഹാസിലെ ഡോ. പി സന്തോഷ് കുമാർ - സി രത്നമാല ദമ്പതികളുടെ മകനാണ്. ഭാര്യ: പയ്യന്നൂർ കണ്ടോത്ത് സ്വദേശിനി ഡോ. നയന (ഫൈനൽ ഇയർ എംഡിഎസ് വിദ്യാർഥിനി, കൊല്ലം അസീസിയ ഡെന്റൽ കോളജ്). സഹോദരൻ: ഡോ. അതുൽ സന്തോഷ്.

Dr Abhijith

 

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia